Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോവിഡ്...

കോവിഡ് മാന്ദ്യത്തിൽനിന്ന് ഉണർന്ന് ക്രിസ്മസ് വിപണി

text_fields
bookmark_border
കോവിഡ് മാന്ദ്യത്തിൽനിന്ന് ഉണർന്ന് ക്രിസ്മസ് വിപണി
cancel
പത്തനംതിട്ട: കോവിഡ് തീർത്ത അനിശ്ചിതത്വത്തിൽനിന്ന് ക്രിസ്മസ് വിപണി ഉണരുകയാണ്. കോവിഡിെന തുടർന്ന് ഏറെ നാളായി വിപണി തകർച്ചയുടെ വക്കിലായിരുന്നെങ്കിലും പ്രതീക്ഷയോടെയാണ് ക്രിസ്മസിനെ വിപണി കാണുന്നത്. കോവിഡ് കുറയുകയും പ്രതിക്ഷയോടെ വിപണികൾ ഉണരുകയും ചെയ്യുമ്പോൾ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത് നേരിയ ആശങ്ക സൃഷ്്ടിച്ചിട്ടുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവില്ലെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. കോവിഡ് കാരണം കഴിഞ്ഞവർഷവും ക്രിസ്മസ് പുതുവത്സര വിപണിയിൽ തീരെ കച്ചവടം നടന്നില്ല. ക്രിസ്മസി​ൻെറ പ്രധാന വിഭവമായ കേക്ക് നിർമാണം ആരംഭിച്ചുകഴിഞ്ഞു. പല സ്ഥലങ്ങളിൽനിന്ന് കേക്കിന് ഓർഡർ ലഭിച്ചുതുടങ്ങിയതായി ബേക്കറി ഉടമകൾ പറഞ്ഞു. ക്രിസ്മസ് കാലത്ത് പ്ലം കേക്കിനാണ് ഡിമാൻഡ്. കിലോക്ക് 340 രൂപ വരെ വിലവരും. ക്രീം കേക്കിനും ഡിമാൻഡുണ്ട്. അതുകഴിഞ്ഞ് മാർബിൾ കേക്കിനാണ് ആവശ്യക്കാർ ഏറെ. കാരറ്റ്, പൈനാപ്പിൾ, എന്നിവ ചേർത്തുള്ള കൂടുതൽ ട്രെൻഡിങ് കേക്കുകളും തയാറാകുന്നുണ്ട്. ഫ്ലേവർ കേക്കുകൾക്കും ഡിമാൻഡുണ്ട്. വിവിധ കമ്പനികളുടെ കേക്കുകൾ ലഭ്യമാണെങ്കിലും നാട്ടിൻപുറങ്ങളിലെ ബോർമയിൽ തയാറാക്കുന്ന കേക്കുകൾക്കും വൻ ഡിമാൻഡാണ്. സ്കൂൾ-കോളജ്, വിവിധ സംഘടനകൾ, പള്ളികൾ എന്നിവിടങ്ങളിൽനിന്ന്​ ഇത്തവണ കൂടുതൽ ഓർഡർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. എൽ.ഇ.ഡി ബൾബുകളും നക്ഷത്രങ്ങളും കടകളുടെ മുന്നിൽ മിന്നിത്തിളങ്ങി തുടങ്ങുന്നുണ്ട്. 110 മുതൽ 500 രൂപ വരെ ഇവക്ക് വിലയുണ്ട്. ക്രിസ്മസ് ട്രീ അലങ്കാരങ്ങൾ, പുൽക്കൂട്, സാന്താക്ലോസ് മുഖംമൂടി അടക്കമുള്ള ഉൽപന്നങ്ങൾ വിപണിയിൽ എത്തിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ വിപണി കൂടുതൽ സജീവമാകും എന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. പടം..... മൈലപ്ര റോയൽ ബേക്കറിയിലെ ബോർമയിൽ കേക്ക് നിർമിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story