Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൊടുംവളവുകൾ അപകടഭീഷണി ...

കൊടുംവളവുകൾ അപകടഭീഷണി കോട്ടാങ്ങൽ-പാടിമൺ ജേക്കബ്സ് റോഡിൽ വേഗനിയന്ത്രണം വേണമെന്ന് ആവശ്യം

text_fields
bookmark_border
മല്ലപ്പള്ളി: കോട്ടാങ്ങൽ-പാടിമൺ ജേക്കബ്സ്​ റോഡിലെ കൊടുംവളവുകൾ അപകടഭീഷണി ഉയർത്തുന്നു. റോഡ് നവീകരിച്ചതോടെ വാഹനങ്ങൾ അമിതവേഗത്തിൽ വരുന്നതും അപകടത്തിന് കാരണമാകുന്നു. കോട്ടാങ്ങൽ മുതൽ പാടിമൺ വരെ ഇരുപതിലേറെ കൊടുംവളവുകളാണുള്ളത്. ബസ് സ്​റ്റാൻഡ് ജങ്ഷൻ മുതൽ വായ്പ്പൂര് വരെ നാല് കൊടുംവളവുകളുണ്ട്. ബസ്​ സ്​റ്റാൻഡിന് സമീപത്തെ വളവിൽ എതിരെവരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്. കെ.എസ്.ഇ.ബി, സർവിസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലേക്ക് നിരവധി ്ആളുകളാണ് എത്തുന്നത്. ഇവിടെ റോഡി‍ൻെറ വശങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ എടുക്കുമ്പോൾ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്. റോഡ് വീതികൂട്ടി നവീകരിച്ചെങ്കിലും വളവുകൾ അതേനിലയിൽ തന്നെയാണ്. ഇതിനോടകം നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. ടിപ്പറുകളുടെ മത്സരയോട്ടവും പതിവാണ്. വാഹനങ്ങളുടെ വേഗം നിയന്ത്രിച്ച് അപകടം ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story