Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 5:33 AM IST Updated On
date_range 4 Dec 2021 5:33 AM ISTബാങ്കിങ് റെഗുലേഷന്‍ ആക്ട് ഭേദഗതിക്കെതിരെ പ്രതിഷേധം
text_fieldsbookmark_border
പത്തനംതിട്ട: കേന്ദ്രസർക്കാർ പാസാക്കിയ ബാങ്കിങ് റെഗുലേഷന്‍ ആക്ട് ഭേദഗതി സഹകരണമേഖലയെ തകര്‍ക്കുമെന്ന് മുൻ എം.എൽ.എ അഡ്വ. കെ. ശിവദാസന്‍ നായര്‍ പറഞ്ഞു. ജില്ല സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ ജനാധിപത്യവേദി ചെയര്‍മാന്‍ അഡ്വ. കെ. ജയവര്‍മ അധ്യക്ഷതവഹിച്ചു. പി. മോഹന്‍രാജ്, എ. ഷംസുദ്ദീന്‍, അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാര്‍, തോപ്പില്‍ ഗോപകുമാര്‍, ജോഷ്വ മാത്യു, ഡോ. സജി ചാക്കോ, തോട്ടുവ മുരളി, റജി തോമസ്, മൈലപ്ര ഗോപി, റജി പണിക്കമുറി, പ്രസാദ് ജോര്‍ജ്, സി.കെ. ശശി തുടങ്ങിയവര്‍ സംസാരിച്ചു. PTL 13 DHARNA സഹകരണ ജനാധിപത്യവേദി പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ അഡ്വ. കെ. ശിവദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു ..................................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story