Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 5:33 AM IST Updated On
date_range 4 Dec 2021 5:33 AM ISTഭിന്നശേഷിക്കാരുടെ കഴിവുകൾ കണ്ടെത്തി മാതൃകയാക്കണം -എം.എൽ.എ
text_fieldsbookmark_border
പത്തനംതിട്ട: ഭിന്നശേഷിക്കാരുടെ കഴിവുകളെ കണ്ടെത്തി മാതൃകയാക്കാന്‍ കഴിയുന്ന സ്ഥിതി സമൂഹം വളര്‍ത്തിയെടുക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. സാമൂഹികനീതി വകുപ്പിൻെറ ഭിന്നശേഷി ദിനാഘോഷം 'ഉണര്‍വ് 2021' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിമിതികളെ തരണം ചെയ്ത് ചരിത്രം സൃഷ്ടിക്കാനുള്ള ഊര്‍ജം പകരാന്‍ സമൂഹത്തിന് കഴിയണമെന്നും എം.എല്‍.എ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ മുഖ്യാതിഥിയായിരുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഭിന്നശേഷിക്കാരെ ആദരിക്കലും സമ്മാനദാന വിതരണവും എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, കലക്ടര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജിജി മാത്യു, ആര്‍. അജയകുമാര്‍, നഗരസഭ കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതകുമാരി, ജില്ല സാമൂഹികനീതി ഓഫിസര്‍ ജെ. ഷംലാ ബീഗം, ജില്ല വനിത ശിശുവികസന ഓഫിസര്‍ പി.എസ്. തസ്‌നിം, ജില്ല പ്രബേഷന്‍ ഓഫിസര്‍ സി.എസ്. സുരേഷ്‌കുമാര്‍, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ മണികണ്ഠന്‍, നാഷനല്‍ ട്രസ്റ്റ് കണ്‍വീനര്‍ കെ.പി. രമേശ്, കെ.എസ്.എസ്.എം ജില്ല കോഓഡിനേറ്റര്‍ പ്രീത കുമാരി, സൻെറ് പീറ്റേഴ്സ് പള്ളി വികാരി ഫാ.എബ്രഹാം മണ്ണില്‍, പ്രഫ.കെ. മാത്യു, രാജു ശെല്‍വം, ദിയ റെജി, എസ്. ജയന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ PTL 11 unarv ഭിന്നശേഷി ദിനാഘോഷം അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു .............................. കുറ്റിക്കുരുമുളക് തൈ വിതരണം പത്തനംതിട്ട: ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിൻെറ സാമ്പത്തിക സഹായത്തോടെ ജില്ല കൃഷി വിജ്ഞാന കേന്ദ്രം നടപ്പാക്കുന്ന കാര്‍ഷികമേഖല വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്ക് കുറ്റിക്കുരുമുളക് മാതൃസസ്യങ്ങള്‍ വിതരണം ചെയ്തു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഉൽപാദിപ്പിക്കുന്ന കുറ്റിക്കുരുമുളക് തൈകള്‍ കൃഷിവിജ്ഞാന കേന്ദ്രം തിരികെ വാങ്ങി വിപണന സൗകര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കോയിപ്രം പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 10 ഇനങ്ങളുടെ 150 മാതൃസസ്യങ്ങളാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ജിജി മാത്യു നിര്‍വഹിച്ചു. കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് അധ്യക്ഷത വഹിച്ചു. ഫോട്ടോ PTL 10 kuttykurumulak കുറ്റിക്കുരുമുളക് മാതൃസസ്യങ്ങളുടെ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ജിജി മാത്യു നിര്‍വഹിക്കുന്നു ........................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story