Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 5:35 AM IST Updated On
date_range 1 Dec 2021 5:35 AM ISTകോന്നി മെഡിക്കൽ കോളജിെൻറ ഒന്നാംഘട്ടം പൂർത്തിയാക്കി കമ്പനികൾ മടങ്ങുന്നു
text_fieldsbookmark_border
കോന്നി മെഡിക്കൽ കോളജിൻെറ ഒന്നാംഘട്ടം പൂർത്തിയാക്കി കമ്പനികൾ മടങ്ങുന്നു കോന്നി: കോന്നിയുടെ മുഖച്ഛായ മാറ്റിയ ഗവ. മെഡിക്കൽ കോളജിൻെറ ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ച എച്ച്.എൽ.എല്ലും നാഗാർജുന കൺസ്ട്രക്ഷൻ കമ്പനിയും മടങ്ങുന്നു. 2014 ജൂണിലാണ് കോന്നി മെഡിക്കൽ കോളജിൻെറ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. 18 മാസം കൊണ്ട് പണി പൂർത്തീകരിക്കണമെന്ന കരാർ ഉണ്ടായിരുന്നെങ്കിലും നെടുമ്പാറയിലെ ഭൂപ്രകൃതി അനുസരിച്ച് ഇത് അസാധ്യമായിരുന്നു. അന്ന് നെടുമ്പാറയിലെ മെഡിക്കൽ കോളജിൻെറ നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധന സാമഗ്രികൾ എത്തിക്കുക എന്നത് വലിയ പണി തന്നെയായിരുന്നു. ഇവിടേക്ക് സാധനങ്ങളുമായി എത്തിയ വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെട്ടു. റോഡോ, നിർമാണത്തിന് ആവശ്യമായ വെള്ളമോ ഇല്ലാതിരുന്നതിനാൽ ഇരു കമ്പനികളുടെയും പ്രൊജക്ട് മാനേജർമാരും 300ലധികം നിർമാണ തൊഴിലാളികളും കൈയും മെയ്യും മറന്ന് പണിയെടുത്ത് ഏഴു വർഷമായപ്പോൾ കേരളത്തിലെതന്നെ ഏറ്റവും വലിയ മെഡിക്കൽ ആശുപത്രി കെട്ടിടവും കോളജ് കെട്ടിടവും ഇവിടെ ഉയർത്തി. ഒന്നാംഘട്ടത്തിൽ 300 കിടക്കകൾ ഉള്ള 3,25,000 ചതുരശ്ര അടി കെട്ടിടവും 1,60,000 ചതുരശ്ര അടി അക്കാദമിക് കെട്ടിടവും നിർമാണം പൂർത്തീകരിച്ച് അത്യാഹിത വിഭാഗം, ഒ.പി വിഭാഗം, ഐ.പി വിഭാഗം എന്നിവയുടെ പ്രവർത്തനവും ആരംഭിച്ചുകഴിഞ്ഞു. ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് 143 കോടി രൂപയാണ് അനുവദിച്ചതെങ്കിലും 130 കോടി കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞതിൻെറ സന്തോഷത്തിലാണ് എച്ച്.എൽ.എൽ േപ്രാജക്ട് മാനേജർ രതീഷ് കുമാറും എൻ.സി.സി േപ്രാജക്ട് മാനേജർ അജയ് കുമാറും. എച്ച്.എൽ.എല്ലിലെ അർജുൻ, രോഹിത്, സുമി വിനോദ്, രതീഷ്, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനിയിലെ സുനിൽ സജി, ജയചന്ദ്രൻ ,അംഗീത്, പ്രിയദർശ്, അനില, ഹരിത, വിദ്യ എന്നിവരടങ്ങുന്ന സംഘം വലിയ പിന്തുണ നൽകി. ഇവർ അടുത്തയാഴ്ച മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
