Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 5:35 AM IST Updated On
date_range 1 Dec 2021 5:35 AM ISTഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ അസോ. ജില്ല പ്രവർത്തക സമ്മേളനം
text_fieldsbookmark_border
പത്തനംതിട്ട: ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ അസോ. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തക സമ്മേളനം കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ സജി അലക്സാണ്ടർ അധ്യക്ഷതവഹിച്ചു. സംസ്ഥാന കൺവീനർ അനിൽ എം.ജോർജ്, ജില്ല കൺവീനർ പി. ചാന്ദിനി , വൈസ് പ്രസിഡൻറ് ബി. പ്രമോദ്, ജിജി സാം മാത്യു, ജിജി സ്‌കറിയ, ജിനു ഫിലിപ് എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി വിദ്യാഭാസത്തിൻെറ ഗുണനിലവാരം തകർക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഭീമഹരജിയുടെ ആദ്യ ഒപ്പുശേഖരണം പത്തനംതിട്ട മാർത്തോമ സ്കൂൾ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സാജൻ ജോർജ് തോമസിൽനിന്ന് സ്വീകരിച്ചുകൊണ്ട് തുടക്കംകുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story