Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവെള്ളപ്പൊക്ക ഭീഷണി...

വെള്ളപ്പൊക്ക ഭീഷണി തടയാൻ അടിയന്തര നടപടി വേണം –യു.ഡി.എഫ്

text_fields
bookmark_border
പന്തളം: അടിക്കടിയുണ്ടാകുന്ന പ്രളയത്തിൽനിന്ന് പന്തളത്തെ രക്ഷിക്കാൻ ബൃഹത്തായ പദ്ധതി തയാറാക്കണമെന്ന് നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ സർക്കാറിനോട്​ ആവശ്യപ്പെട്ടു. ഇപ്പോൾ മഴക്കാറുകൾ കാണുമ്പോഴേ നദീതീരത്തെ വീടുകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരുടെ മനസ്സിൽ ഭീതിയാണ്. പ്രളയം മൂലം അച്ചൻകോവിലാറി‍ൻെറ തീരപ്രദേശങ്ങളിലെ ഏക്കറുകണക്കിന് കൃഷിഭൂമികൾ നദിയിലേക്ക് ഇടിഞ്ഞുതാണു. കാർഷികവിഭവങ്ങൾ എല്ലാം നശിച്ചു. അച്ചൻകോവിലാറി‍ൻെറ തീരസംരക്ഷണഭിത്തി നിർമിച്ചും കടയ്ക്കാടു മുതൽ ഐരാണിക്കുടി കടവുവരെയുള്ള തീരപ്രദേശത്ത് കരിങ്കൽ ബണ്ടോ മൺചിറയോ നിർമിച്ചും പ്രളയത്തിൽ തകർന്ന കുളിക്കടവുകൾ പുനർനിർമിച്ചും അടിയന്തര നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂമന്ത്രി, ഡെപ്യൂട്ടി സ്പീക്കർ, കലക്ടർ, എന്നിവർക്ക്​ യു.ഡി.എഫ് കൗൺസിലർമാർ നിവേദനം നൽകി. കെ.ആർ. വിജയകുമാർ, കെ.ആർ. രവി, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവരാണ്​ നിവേദനം നൽകിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story