Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചെങ്ങറ പാക്കേജ്​;...

ചെങ്ങറ പാക്കേജ്​; രാപ്പകൽ സമരം ഇന്ന്​ സമാപിക്കും

text_fields
bookmark_border
പത്തനംതിട്ട: ചെങ്ങറ ഭൂസമിതിയുടെയും ദലിത്​ ആദിവാസി കൂട്ടായ്​മയുടെയും നേതൃത്വത്തിൽ മിനി സിവിൽ സ്​റ്റേഷൻ പരിസരത്ത്​ ആരംഭിച്ച 48 മണിക്കൂർ രാപ്പകൽ സമരം ബുധനാഴ്​ച രാവിലെ 10ന്​ സമാപിക്കും. സമാപന സമ്മേളനം പ്ലാനിങ്​ ബോർഡ്​ മുൻ അംഗം സി.പി. ജോൺ ഉദ്​ഘാടനം ചെയ്യും. സമരത്തി​ൻെറ രണ്ടാംദിവസം വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മിർസാദ്​ റഹ്​മാൻ, സി.ഡി.എസ്​ സംസ്ഥാന പ്രസിഡറ്​ കെ.കെ. സുരേഷ്​, ഭാരതീയ ദലിത്​ കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറി എ.കെ. ലാലു, കെ.പി.എം.എസ്​ സംസ്ഥാന പ്രസിഡൻറ്​ മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ, സന്തോഷ്​ ഇടക്കാട്​, ജെസി ദേവസ്യ, കെ.ജെ. ദേവസ്യ, ജോഷി അടൂർ, സുമയ്യ ബീഗം, ബിന്ദു ഇലഞ്ഞിക്കൽ എന്നിവർ സംസാരിച്ചു. വൈകീട്ട്​ പൊതുസമ്മേളനം ദലിത്​ സമുദായ മുന്നണി ചെയർമാൻ സണ്ണി എം.കപിക്കാട്​ ഉദ്​ഘാടനം ചെയ്​തു. ആദിവാസി ദലിത്​ മു​േന്നറ്റ സമിതി പ്രസിഡൻറ്​ ​ശ്രീരാമൻ കൊയ്യോൻ അധ്യക്ഷതവഹിച്ചു. PTL13chengara ചെങ്ങറ ഭൂസമിതിയുടെ രാപ്പകൽ സമരത്തി​ൻെറ രണ്ടാംദിവസം പൊതുസമ്മേളനം സണ്ണി എം.കപിക്കാട്​ ഉദ്​ഘാടനം ചെയ്യുന്നു (Must)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story