Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 5:31 AM IST Updated On
date_range 1 Dec 2021 5:31 AM ISTഅംഗങ്ങൾ പഞ്ചായത്ത് ഓഫിസ് പടിക്കൽ സമരം നടത്തി
text_fieldsbookmark_border
കുളനട: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തർക്കുവേണ്ട സൗകര്യം ഏർപ്പെടുത്തുന്നതിൽ കുളനട പഞ്ചായത്തിൻെറ അനാസ്ഥക്കെതിരെ പഞ്ചായത്ത് അംഗങ്ങൾ ഓഫിസിൻെറ മുന്നിൽ സമരം നടത്തി. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സായിറാം പുഷ്പൻ അധ്യക്ഷതവഹിച്ചു. എം.ടി. കുട്ടപ്പൻ, വി.പി. രാജേശ്വരൻ നായർ, പോൾ രാജ്, കുളനട മുൻ പഞ്ചായത്ത് പ്രസിഡൻറ് സൂസൻ ടീച്ചർ , പഞ്ചായത്ത് മെംബർമാരായ ഷീജ മോനച്ചൻ, എൽസി ജോസഫ്, സാറാമ്മ കുഞ്ഞ് കുഞ്ഞ്, മിനിസാം എന്നിവർ സംസാരിച്ചു. ഫോട്ടോ: കുളനട പഞ്ചായത്ത് ഓഫിസിൻെറ മുന്നിൽ നടന്ന സമരം സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
