Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 5:31 AM IST Updated On
date_range 1 Dec 2021 5:31 AM ISTകാതോലിക്ക ബാവക്ക് അടൂരിൽ സ്വീകരണം നൽകും
text_fieldsbookmark_border
അടൂർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് അടൂരിൽ മൂന്നിന് സ്വീകരണം നൽകും. വൈകീട്ട് നാലിന് അടൂർ കണ്ണംകോട് സൻെറ് തോമസ് ഓഡിറ്റോറിയത്തിലാണ് സ്വീകരണം. പറന്തൽ സൻെറ് ജോർജ് അരമന പള്ളിയിൽ എത്തുന്ന ബാവയെ സ്വീകരിച്ച് കടമ്പനാട് സൻെറ് തോമസ് കത്തീഡ്രലിലും അവിടെനിന്ന് വാഹന ജാഥയോടെ അടൂരിലും എത്തിക്കും. തുടർന്ന് സ്വീകരണം കർദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ ഉദ്ഘാടനം ചെയ്യും. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യസന്ദേശം നൽകും. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാകും പരിപാടികൾ നടക്കുകയെന്ന് മെത്രാസന സെക്രട്ടറി ഫാ. രാജൻ മാത്യു, ഡോ. വർഗീസ് പേരയിൽ, എ. കുഞ്ഞുമോൻ, സന്തോഷ് എം.സാം, ലാൻസി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story