Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 5:31 AM IST Updated On
date_range 1 Dec 2021 5:31 AM ISTമണ്ണടി കാമ്പിത്താൻ മണ്ഡപം അപകടാവസ്ഥയിൽ
text_fieldsbookmark_border
അടൂർ: കരിങ്കല്ലിൽ തീർത്ത മനോഹരമായ കൊത്തുപണികളുള്ള മണ്ണടി കാമ്പിത്താൻ സ്മൃതി മണ്ഡപം അപകടാവസ്ഥയിൽ. മണ്ണടി പഴയകാവ് ദേവീക്ഷേത്രത്തിന് തെക്ക് കല്ലടയാറിൻെറ തീരത്താണ് നൂറ്റാണ്ടുകൾ പഴക്കമുള്ള സ്മൃതി മണ്ഡപമുള്ളത്. ശക്തമായി പെയ്ത മഴയിൽ കല്ലടയാറിൽ ജലനിരപ്പ് ഉയരുമ്പോൾ മണ്ഡപത്തിൻെറ ഇരുഭാഗത്തുമുള്ള മൺതിട്ട ഇടിഞ്ഞ് ഒലിച്ചുപോകുകയാണ്. കഴിഞ്ഞവർഷം പെയ്ത മഴയിലും മൺതിട്ട ഇളകിമാറി. ഭിത്തികെട്ടി സംരക്ഷിച്ചില്ലെങ്കിൽ ഇനിവരുന്ന മഴയത്ത് മണ്ഡപം തന്നെ ഇടിഞ്ഞുവീണേക്കാം. തഞ്ചാവൂർ മാതൃകയിൽ നിർമിച്ച മണ്ഡപവും അതിന് അഭിമുഖമായി ഒഴുകുന്ന കല്ലടയാറും കാഴ്ചക്കാർക്ക് നവ്യാനുഭവമാണ്. നിരവധി സന്ദർശകർ ഇവിടെ എത്തുന്നുണ്ട്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഒരുഭാഗം ഭിത്തികെട്ടി സംരക്ഷിക്കാൻ തിരുമാനിച്ചെങ്കിലും തുടർ നടപടി നടന്നില്ല. രാജഭരണ കാലത്താണ് സ്മൃതിമണ്ഡപം സ്ഥാപിച്ചത്. സംരക്ഷണമില്ലാതെ നശിച്ചതിനെ തുടർന്ന് പുരാവസ്തുവകുപ്പ് ഏറ്റെടുത്തു. എന്നാൽ, സംരക്ഷണം കടലാസിൽ ഒതുങ്ങി. മണ്ഡപത്തിനകത്ത് 100 ചതുരശ്രഅടി വിസ്ത്രീർണമുള്ള രണ്ട് ചെറിയ ഹാളുകളും ഇടനാഴിയുമുണ്ട്. എലി, പാറ്റ, കീരി എന്നിവ ഇവിടെ താവളമാക്കി. കുട്ടവഞ്ചി സവാരി കേന്ദ്രമായി വികസിപ്പിക്കുന്നതിന് 15 വർഷം മുമ്പേ പദ്ധതി തയാറാക്കിയതാണ്. PTL ADR Mannadi മണ്ണടി കാമ്പിത്താൻ മണ്ഡപത്തിൻെറ വശങ്ങളിലെ മൺതിട്ട ഇടിഞ്ഞനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
