Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓറഞ്ച് ദ വേള്‍ഡ്...

ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍; ശിൽപശാല സംഘടിപ്പിച്ചു

text_fields
bookmark_border
പത്തനംതിട്ട: സ്ത്രീകള്‍ക്കെതിരായ എല്ലാവിധ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കാനായി ഓറഞ്ച്് ദ വേള്‍ഡ് കാമ്പയിനി​ൻെറ ഭാഗമായി വനിത ശിശുവികസന വകുപ്പി​ൻെറ നേതൃത്വത്തില്‍ ശിൽപശാല സംഘടിപ്പിച്ചു. പത്തനംതിട്ട വ്യാപാരി വ്യവസായി ഹാളില്‍ നടന്ന ശിൽപശാല ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. വനിത ശിശുവികസന ജില്ല ഓഫിസര്‍ പി.എസ്. തസ്‌നീം അധ്യക്ഷതവഹിച്ചു. ജില്ല ലേബര്‍ ഓഫിസര്‍ കെ.ആര്‍. സ്മിത, അസി.​ ലേബര്‍ ഓഫിസര്‍ ജയചന്ദ്രന്‍, പ്രിയ ചന്ദ്രശേഖരന്‍ നായര്‍, എച്ച്. താഹിറബീവി, ജി. സ്വപ്നമോള്‍ എന്നിവര്‍ സംസാരിച്ചു. ദിശ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.ബി. ദിലീപ്കുമാര്‍ വിഷയാവതരണം നടത്തി. ഓറഞ്ച്് ദ വേള്‍ഡ് കാമ്പയിനി​ൻെറ ഭാഗമായി ഈ മാസം 10വരെ നീളുന്ന 16 ദിന പരിപാടികള്‍ സംഘടിപ്പിക്കും. ചിത്രം PTL 12 SILPASALA ഓറഞ്ച് ദ വേള്‍ഡ് കാമ്പയിനി​ൻെറ ഭാഗമായി വനിത ശിശുവികസന വകുപ്പി​ൻെറ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശിൽപശാല ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story