Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 5:30 AM IST Updated On
date_range 1 Dec 2021 5:30 AM ISTശബരിമല പാതയിൽ തണൽമരങ്ങൾ അപകടാവസ്ഥയിൽ
text_fieldsbookmark_border
അടൂർ: ശബരിമല തീർഥാടന പാതയായ അടൂർ-തട്ട-പത്തനംതിട്ട റോഡിൽ തണൽമരത്തിൻെറ ശിഖരങ്ങൾ അപകടാവസ്ഥയിൽ ചാഞ്ഞുനിൽക്കുന്നു. പന്നിവിഴയിലാണ് മരക്കൊമ്പുകൾ അപകടഭീഷണി ഉയർത്തുന്നത്. ചെറിയ കാറ്റടിച്ചിൽ പോലും കമ്പ് ഒടിഞ്ഞുവീഴുന്ന നിലയിലാണ്. അടൂരിൽനിന്ന് പത്തനംതിട്ടയിലേക്കുള്ള പ്രധാന പാതയായ ഇതുവഴി രാപകൽ വ്യത്യാസമില്ലാതെ വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്. നിരവധി സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ദീർഘദൂരബസുകളടക്കം പോകുന്നുണ്ട്. ബൈക്കിൽ സഞ്ചരിച്ചിരുന്ന മാധ്യമ പ്രവർത്തകൻ അടൂരിൽ തണൽമരം കടപുഴകി മരിച്ചത് അടുത്തിടെയാണ്. അടൂർ മുതൽ പന്നിവിഴ വരെ കൊടുംവളവുകളിൽ നിരവധി കുഴികളും ഉണ്ട്. ഈ കുഴികളിലിറക്കാതെ വാഹനം ഓടിക്കാൻ ശ്രമിക്കുന്നത് മൂലം എതിരെവരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്. PTL ADR Road അടൂർ-തട്ട-പത്തനംതിട്ട റോഡിൽ പന്നിവിഴ ജങ്ഷന് സമീപം അപകടകരമായി റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
