Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതെരുവുനായ് ആക്രമണം; ...

തെരുവുനായ് ആക്രമണം; കടിയേറ്റവർ നിരവധി

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിൽ പലയിടത്തും തെരുവുനായ്​ അക്രമം. നായകൾക്ക്​ പേവിഷബാധ ഉള്ളതായി സംശയം. ചൊവ്വാഴ്​ച വകയാർ​, കൊല്ലംപടി, കലഞ്ഞൂർ മേഖലകളിൽ നിരവധി​േപരെ കടിച്ചു​. കോന്നി കലഞ്ഞൂർ മുതൽ വകയാർ വരെയുള്ള സ്ഥലങ്ങളിൽ പാഞ്ഞ് നടന്ന് തെരുവുനായ വഴിയാത്രക്കാരെ ആക്രമിക്കുകയായിരുന്നു. ചെവ്വാഴ്ച രാവിലെ കലഞ്ഞൂർ ഭാഗത്താണ് ആദ്യം നായുടെ ആക്രമണമുണ്ടായത്. രാവിലെ റോഡിൽകൂടി നടന്നുപോയവരെയാണ്​ കടിച്ചത്​. ലോട്ടറി വിൽപനക്കാർ, ബസ്​ കാത്തുനിന്നവർ, കുട്ടികൾ തുടങ്ങിയവരെയെല്ലം പട്ടി കടിച്ചു. വീടുക​ളിലെ വളർത്തുമൃഗങ്ങളെയും കടിച്ചു. വകയാർ, കലഞ്ഞൂർ, കോന്നി, അതിരുങ്കൽ, കൂടൽ എന്നിവിടങ്ങളിൽനിന്നുള്ള 10​പേർ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു​. വകയാർ സ്വദേശികളായ തോമസ് വർഗീസ്, ജിത്തുമിനി, കലഞ്ഞൂർ സ്വദേശികളായ ജ്യോതികുമാർ, വൈഗ, രാജൻ നായർ, കോന്നി സ്വദേശികളായ അനിൽകുമാർ, ഇതര സംസ്ഥാന തൊഴിലാളിയായ അജാസ് റഹ്മാൻ, രാധ, സിദ്ധാർഥ്​ വിനോദ്, ദേവൂട്ടി എന്നിവരാണ് ചികിത്സ തേടിയത്. എല്ലാവർക്കും പ്രതിരോധ വാക്സിൻ നൽകി. കഴിഞ്ഞദിവസം ഇലന്തൂർ വാര്യാപുരത്ത്​ നിരവധി പേരെയാണ്​ കടിച്ചത്. ഇവരെല്ലാം ജനറൽ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു. രാവിലെയും സന്ധ്യസമയങ്ങളിലുമാണ് തെരുവുനായ്​ ശല്യം രൂക്ഷം. പത്തനംതിട്ട നഗരത്തിലും ശല്യം രൂക്ഷമാണ്​​. നഗരത്തി​ൻെറ പല പ്രദേശങ്ങളിലും രാത്രിസഞ്ചാരം പോലും സാധ്യമല്ല. രാത്രി ഇരുചക്ര വാഹനത്തിലടക്കം പോകുന്നവരുടെ നേരെ കുരച്ച് ചാടുന്നതും കടിക്കാൻ തുനിയുന്നതും പതിവാണ്. തെരുവുനായ്ക്കളുടെ നിയന്ത്രണത്തിലാണ് പത്തനംതിട്ട നഗരമെന്ന്​ നാട്ടുകാർ കുറ്റ​െപ്പടുത്തുന്നു. റോഡിന് നടുവിലും വാഹനങ്ങൾക്കരികിലും നടവഴിയിലുമെല്ലാം ഇവയുടെ ശല്യമാണ്​. മാസങ്ങൾക്ക് മുമ്പ് തെരുവുനായ്ക്കളുടെ കടിയേറ്റ് നിരവധിപേരാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇരുട്ടി​ൻെറ മറവിൽ മാലിന്യം തള്ളുന്ന സ്ഥലങ്ങളായ റിങ് റോഡിലും നഗരത്തിലെ ഇടവഴികളിലുമാണ് അധികവും വിഹരിക്കുന്നത്​. ബസ് സ്​റ്റാൻഡ് പരിസരത്തും പൊലീസ് സ്​റ്റേഷൻ റോഡിലും ഡോക്ടേഴ്സ് ലൈൻ റോഡിലുമെല്ലാം തെരുവുനായ്ക്കൾ അലഞ്ഞുതിരിയുന്നു. തെരുവുനായ്​ വന്ധ്യംകരണ പദ്ധതി ഏറെനാളായി മുടങ്ങിക്കിടക്കുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story