Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 5:33 AM IST Updated On
date_range 30 Nov 2021 5:33 AM ISTഈസ്റ്റ് കോഓപറേറ്റിവ് ബാങ്ക്: നിലംപതിച്ചത് യു.ഡി.എഫിെൻറ നെടുംകോട്ട
text_fieldsbookmark_border
ഈസ്റ്റ് കോഓപറേറ്റിവ് ബാങ്ക്: നിലംപതിച്ചത് യു.ഡി.എഫിൻെറ നെടുംകോട്ട പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും വലിയ അർബൻ സഹകരണ ബാങ്കുകളിൽ ഒന്നായ തിരുവല്ല ഈസ്റ്റ് കോ ഒാപറേറ്റിവ് ബാങ്കിൻെറ ഭരണസമിതി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും എൽ.ഡി.എഫ് പിടിച്ചെടുത്തതോടെ തകർന്നടിഞ്ഞത് യു.ഡി.എഫിൻെറ നെടുംകോട്ട. ജില്ലയിലെ അഞ്ച് നിയമസഭ സീറ്റുകളും പടിച്ചടക്കിയ എൽ.ഡി.എഫ് സഹകരണ സ്ഥാപനങ്ങളും ഒന്നൊന്നായി കൈയടക്കി ആധിപത്യം ഉറപ്പിക്കുകയാണ്. കാൽ നൂറ്റാണ്ടായി ഈസ്റ്റ് കോ ഓപറേറ്റിവ് ബാങ്കിൽ ഭരണം ൈകയാളിയിരുന്നത് യു.ഡി.എഫാണ്. അതിനാണ് അറുതിവന്നത്. 13 ഭരണസമിതി അംഗങ്ങളിൽ ഒരാളെപോലും വിജയിപ്പിക്കാൻ യു.ഡി.എഫിനായില്ല. ബാങ്ക് ഭരണത്തിലെ കെടുകാര്യസ്ഥതയും കോൺഗ്രസിനുള്ളിലെ ചക്കളത്തിപോരുമാണ് ഭരണം പൂർണമായും നഷ്ടപ്പെടാൻ ഇടയാക്കിയതെന്നാണ് പൊതുവേ വിലയിരുത്തെപ്പടുന്നത്. നിലവിലെ ഭരണസമിതി ൈകവരിച്ച നേട്ടങ്ങൾ എന്തെല്ലാമെന്ന എൽ.ഡി.എഫിൻെറ ചോദ്യത്തിന് യു.ഡി.എഫിന് മറുപടിയുണ്ടായില്ല. ബാങ്കിൻെറ ധനസ്ഥിതി സംബന്ധിച്ച് ഉയർത്തിയ വിമർശനങ്ങൾക്കും മറുപടി ദുർബലമായിരുന്നു. ഭരണ സ്വാധീനവും സഹകരണ സ്ഥാപനങ്ങളിൽ ഭരണം പിടിെച്ചടുത്ത് ആർജിച്ച തഴക്കവും പഴക്കവും എല്ലാം ചേർന്നതോടെ ബാങ്ക് ഭരണം എൽ.ഡി.എഫിൻെറ ൈകകളിലാകുകയായിരുന്നു. ജില്ലയിൽ പറക്കോട് സർവിസ് സഹകരണ ബാങ്ക്, അടൂർ അർബൻ ബാങ്ക്, വകയാർ സർവിസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് ഈസ്റ്റ് കോഓപറേറ്റിവ് ബാങ്കും എൽ.ഡി.എഫ് കൈപ്പിടിയിലാക്കിയത്. ................................................................... ഈസ്റ്റ് കോഓപറേറ്റിവ് ബാങ്ക്: ജനവിധിയെ യു.ഡി.എഫ് മാനിക്കണം -എല്‍.ഡി.എഫ് പത്തനംതിട്ട: തിരുവല്ല ഈസ്റ്റ് കോഓപറേറ്റിവ് ബാങ്കില്‍ വോട്ടുചെയ്ത അംഗങ്ങളുടെ വിധിയെ മാനിക്കാന്‍ യു.ഡി.എഫ് തയാറാകണമെന്ന് സഹകരണ സംരക്ഷണ മുന്നണി ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസും കണ്‍വീനര്‍ ജി. അജയകുമാറും ആവശ്യപ്പെട്ടു. വോട്ടുചെയ്ത 8094 അംഗങ്ങളില്‍ 4200 മുതല്‍ 4300 വരെ വോട്ടുകള്‍ നേടിയാണ് എല്‍.ഡി.എഫിൻെറ 13 അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിൻെറ ശരാശരി വോട്ട് 2600-2700 മാത്രവും. 1600ലേറെ വോട്ടിൻെറ ഭൂരിപക്ഷം ഓരോ എല്‍.ഡി.എഫ് സ്ഥാനാർഥിക്കും ലഭിച്ചു. വോട്ടിങ്ങിലെ മഹാഭൂരിപക്ഷത്തെ കള്ളവോട്ടെന്ന പേരില്‍ വിജയത്തിൻെറ ശോഭ കെടുത്താനാണ് യു.ഡി.എഫിൻെറ ശ്രമം. ഓഹരി തുക ഇരട്ടിയാക്കി അംഗസംഖ്യ പരിമിതപ്പെടുത്താന്‍ യു.ഡി.എഫ് ഭരണസമിതി നടത്തിയ ശ്രമം ഹൈകോടതിയാണ് തടഞ്ഞത്. എല്ലാവര്‍ക്കും വോട്ടവകാശം ഹൈകോടതി ഉറപ്പാക്കി. വിഡിയോ കാമറവെക്കാന്‍ കോടതിയില്‍ അനുമതി നേടിയവര്‍ പണം അടയ്ക്കാതെ അതില്‍നിന്ന് പിന്മാറിയപ്പോള്‍ തന്നെ യു.ഡി.എഫ് പരാജയം അംഗീകരിച്ചുവെന്നും ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story