Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഈസ്​റ്റ്​ കോഓപറേറ്റിവ്...

ഈസ്​റ്റ്​ കോഓപറേറ്റിവ് ബാങ്ക്​: ജനാധിപത്യപ്രക്രിയയെ പ്രഹസനമാക്കി -യു.ഡി.എഫ്​

text_fields
bookmark_border
പത്തനംതിട്ട: നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തി വ്യാപകമായി കള്ളവോട്ട് നടത്തി ജനാധിപത്യപ്രക്രിയയെ പ്രഹസനമാക്കിയ നടപടിയാണ് ഞായറാഴ്ച നടന്ന തിരുവല്ല ഈസ്​റ്റ്​ കോഓപറേറ്റിവ് ബാങ്ക് തെരഞ്ഞെടുപ്പില്‍ നടന്നതെന്ന് ഡി.സി.സി പ്രസിഡൻറ്​ പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം. പുതുശ്ശേരി എന്നിവര്‍ പറഞ്ഞു. നിരീക്ഷകനെ നിയോഗിച്ച് ഹൈകോടതി റിട്ടേണിങ് ഓഫിസര്‍ക്ക് നല്‍കിയ നിർദേശങ്ങള്‍ പൂര്‍ണമായും ലംഘിച്ചു. വോട്ടവകാശ വിനിയോഗത്തിന് ബാങ്കി​ൻെറ ഐ.ഡി കാര്‍ഡിന് പുറമെ മറ്റൊരു തിരിച്ചറിയല്‍ രേഖകൂടി ഹാജരാക്കണമെന്ന മുഖ്യനിബന്ധന ലംഘിച്ചു. ഇക്കാര്യം പോളിങ്ങിൻെറ തുടക്കംമുതല്‍ റിട്ടേണിങ് ഓഫിസറോടും പോളിങ് ഉദ്യോഗസ്ഥരോടും പൊലീസിനോടും പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. ഈ സൗകര്യം ഉപയോഗപ്പെടുത്തി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്ക് വ്യാജ കാര്‍ഡുകള്‍ ചമച്ചുനല്‍കി വ്യാപകമായി കള്ളവോട്ട് നടത്തുകയായിരുന്നു. യു.ഡി.എഫി​ൻെറ പോളിങ് ഏജൻറുമാര്‍ കള്ളവോട്ട് ചൂണ്ടിക്കാട്ടി തടഞ്ഞുവെക്കാന്‍ ആവശ്യപ്പെടുമ്പോള്‍ പുറത്തുനിന്ന് സംഘമായെത്തി അവരെ ആക്രമിക്കുന്ന സംഭവങ്ങള്‍വരെയുണ്ടായി. കള്ളവോട്ടിന് ബൂത്തില്‍ എത്തിയവരെ പിടികൂടണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ട്​ അവരും കൈമലര്‍ത്തി. അക്രമങ്ങളോ ക്രമസമാധാന പ്രശ്നമോ ഉണ്ടാകാതെ ജില്ല പൊലീസ് സൂപ്രണ്ട് തെരഞ്ഞെടുപ്പിന് നേരിട്ട് മേല്‍നോട്ടം വഹിക്കണമെന്ന ഹൈകോടതിയുടെ കര്‍ശന നിർദേശം ഉണ്ടായിട്ടും അതൊന്നും പാലിക്കപ്പെട്ടില്ല. ഭരണത്തുടര്‍ച്ചയുടെ മറവില്‍ കണ്ണൂര്‍ മോഡല്‍ വ്യാപിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അതിനെതിരെ ജനാധിപത്യ വിശ്വസികളുടെ ശക്തമായ ചെറുത്തുനില്‍പ് ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story