Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുട്ടികൾ കൺനിറയെ കണ്ടു...

കുട്ടികൾ കൺനിറയെ കണ്ടു 'അരിച്ചെടി'

text_fields
bookmark_border
കുട്ടികൾ കൺനിറയെ കണ്ടു അരിച്ചെടി
cancel
പത്തനംതിട്ട: നെല്ലരിച്ചോർ കഴിക്കുന്ന നാട്ടിൽ നെൽച്ചെടി കണ്ടിട്ടില്ലാത്ത വിദ്യാർഥികൾ നിരവധി. ഒടുവിൽ കതിരണിഞ്ഞ നെൽച്ചെടി സ്​കൂളിലെത്തിച്ച്​ കുട്ടികൾക്ക്​ കാട്ടിക്കൊടുത്ത്​ അധ്യാപകൻ. ക്ലാസിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചയിൽ വിദ്യാർഥിയുടെ-അരിച്ചെടി-പ്രയോഗമാണ് തന്നെ ഇത്തരത്തിലൊരു പ്രദർശനത്തിന് പ്രേരിപ്പിച്ചതെന്ന് കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ഫിലിപ് ജോർജ് പറഞ്ഞു. ആറാംക്ലാസിലെ 20പേരിൽ 16 പേരും നെൽച്ചെടി കണ്ടിട്ടില്ല എന്ന് പറഞ്ഞത്​ ഫിലിപ് ജോർജിന്​ അതിശയമായി. അതിൽ ചിലർക്ക്​ നെൽ​ക്കതിർ എന്ന വാക്കുപോലും അറിയില്ല. അന്നുതന്നെ നെൽ​െച്ചടി സംഘടിപ്പിക്കാനായി ഫിലിപ് ജോർജ്​ ഇറങ്ങി. കലഞ്ഞൂർ മേഖലയിൽ നെൽകൃഷി ഇല്ലാതായതാണ്​ കുട്ടികൾക്ക്​ നെൽച്ചെടി അന്യമാകാൻ കാരണം. നിർമാണം പുരോഗമിക്കുന്ന പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതക്കരികിൽ കൂടൽ കുമ്പനാട്ട് പടിയിൽനിന്ന് അദ്ദേഹത്തിന് നെൽച്ചെടി ലഭിച്ചു. അത് കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ച്​ കുട്ടികളെ കാണിക്കുകയായിരുന്നു. മറ്റ്​ ക്ലാസുകളിലും നെൽച്ചെടി കാണാത്ത കുട്ടികളുണ്ടെന്നും അപ്പോഴാണ്​ വ്യക്തമായത്​. ശാസ്ത്ര അധ്യപകരായ എസ്. ദീപ, ബിൻസി വർഗീസ്, ബി.ആർ.സി പരിശീലക ഭദ്രാശങ്കർ എന്നിവർ നെൽച്ചെടിയുടെ വിവിധ വളർച്ചാഘട്ടങ്ങളും വേരുപടല പ്രത്യേകതകളും വിദ്യാർഥികൾക്ക് വിവരിച്ചു. പി.ടി.എ പ്രസിഡൻറ്​ എസ്. രാജേഷി​ൻെറ അധ്യക്ഷതയിൽ പ്രഥമാധ്യാപിക ടി. നിർമല പ്രദർശനം ഉദ്ഘാടനം ചെയ്തു. photo. കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന നെൽച്ചെടി പ്രദർശനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story