Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഏഴംകുളം-കൈപ്പട്ടൂർ...

ഏഴംകുളം-കൈപ്പട്ടൂർ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണം

text_fields
bookmark_border
ഏഴംകുളം-കൈപ്പട്ടൂർ റോഡി​ൻെറ ശോച്യാവസ്ഥ പരിഹരിക്കണം കൊടുമൺ: തകർന്ന ഏഴംകുളം -കൈപ്പട്ടൂർ റോഡി​ൻെറ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഏഴു വർഷത്തിലേറെയായി റീടാറിങ്‌ നടത്തിയിട്ട്. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡായിട്ടും അധികൃതർ അവഗണിക്കുകയാണ്​. സൈക്കിൾ, കാൽനടക്കാർക്കുപോലും സഞ്ചരിക്കാൻ കഴിയാത്ത നിലയിലായി. കുഴികളിൽവീണ്​ അപകടങ്ങളും പതിവായി. രാത്രി​ ഇതുവഴി വരാൻ ആളുകൾക്ക്​ ഭയമാണ്​. റോഡ്​ തകർന്നതോടെ വ്യാപാര കേന്ദ്രമായ കൊടുമണ്ണി​േലക്ക്​ ആളുകൾക്ക്​ എത്താൻ കഴിയാത്ത അവസ്ഥായാണിപ്പോൾ. മണ്ഡലം പ്രസിഡൻറ് ബിജു ജോഷ്വയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജോർജ് വർഗീസ്​ കൊപ്പാറ ഉദ്ഘാടനം ചെയ്തു. അഡ്വ. അനിൽ പി.വർഗീസ്, ജേക്കബ്‌ ജോർജ്, ജസ്​റ്റസ് നാടാവള്ളിൽ, ജേക്കബ്‌ കുറ്റിയിൽ, സൂസൻ ഡാനിയേൽ, ജയിംസ് പെരുമല, രാജൻ കളീക്കൽ, ഷാജി പ്ലാംകീഴിൽ, ജോസ്‌ താന്നിവിള, രാജൻ വർക്കി, ഉദയകുമാർ, ദീപു ടി.മാത്യു, ബോബി ടി.കൊടുമൺ, ജോർജ് കുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story