Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 5:32 AM IST Updated On
date_range 30 Nov 2021 5:32 AM ISTമിന്നൽപ്രളയം: വീടുകളുടെ നാശം സംബന്ധിച്ച കണക്കെടുപ്പ് തുടങ്ങി
text_fieldsbookmark_border
മല്ലപ്പള്ളി: ഒക്ടോബർ 16, 17 തീയതികളിലെ പേമാരിയിലും മണിമലയാറ്റിലുണ്ടായ മിന്നൽപ്രളയത്തിലും വീടുകളിൽ വെള്ളംകയറി നാശനഷ്ടം സംഭവിച്ചതിൻെറ കണക്കെടുപ്പ് ആരംഭിച്ചു. താലൂക്കിൽ മല്ലപ്പള്ളി, കോട്ടാങ്ങൽ, ആനിക്കാട്, പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിൽ ഏകദേശം 1800 വീടുകളിലാണ് വെള്ളം കയറിയും മറ്റും നാശനഷ്ടം ഉണ്ടായത്. തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫിസർമാർ എന്നിവരടങ്ങുന്ന അഞ്ച് സംയുക്ത സ്ക്വാഡും തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗവുമായി ചേർന്നാണ് കണക്കെടുപ്പ് നടത്തുന്നത്. പത്തിനുമുമ്പ് പൂർത്തിയാക്കാനാണ് നടപടി. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർ നിരവധിയാണ്. വീടുകൾ പൂർണമായും തകർന്ന് ബന്ധുവീടുകളിൽ കഴിയുന്നവരും വാടകവീടുകളെ ആശ്രയിച്ചവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story