Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎഴുമറ്റൂർ-പെരുമ്പാറ...

എഴുമറ്റൂർ-പെരുമ്പാറ റോഡ് തകർന്നു

text_fields
bookmark_border
എഴുമറ്റൂർ-പെരുമ്പാറ റോഡ് തകർന്നു
cancel
മല്ലപ്പള്ളി: എഴുമറ്റൂർ-പെരുമ്പാറ റോഡ് തകർച്ചയിൽ. ടാറിങ് ഇളകി റോഡി​ൻെറ പലയിടത്തും കുണ്ടുംകുഴിയും നിറഞ്ഞിരിക്കുകയാണ്. കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടങ്ങൾക്കും കാരണമാകുന്നു. അമിതഭാരം കയറ്റിയ ടിപ്പറുകൾ നിയന്ത്രണമില്ലാതെ പായുന്നതാണ് റോഡ് തകരാൻ പ്രധാന കാരണമെന്ന് നാട്ടുകാർ പറഞ്ഞു. എഴുമറ്റൂർ-കോട്ടാങ്ങൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ്​ കൂടിയാണിത്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും അമിതഭാരം കയറ്റിവരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നുമുള്ള പ്രദേശവാസികളുടെ ആവശ്യത്തിന് പഴക്കം ഏറെയുണ്ട്. ക്രഷർ യൂനിറ്റ് ലോബിയെ സഹായിക്കുന്ന സമീപനമാണ് അധികാരികളുടെ ഭാഗത്തുനിന്ന്​ ഉണ്ടാകുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. റോഡ് ഉന്നതനിലവാരത്തിൽ പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി. ഫോട്ടോ: മെറ്റൽ ഇളകി കുഴികൾ രൂപപ്പെട്ട എഴുമറ്റൂർ-പെരുമ്പാറ റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story