Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 5:32 AM IST Updated On
date_range 30 Nov 2021 5:32 AM ISTഅപകടക്കെണിയായി കോന്നി-ചന്ദനപ്പള്ളി റോഡ്
text_fieldsbookmark_border
കോന്നി: ബി.എം ആൻഡ് ബി.സി സാങ്കേതികവിദ്യയില്‍ ആധുനിക നിലവാരത്തില്‍ ടാര്‍ ചെയ്ത കോന്നി പൂങ്കാവ്-ചന്ദനപ്പള്ളി റോഡിലെ കുഴികള്‍ അപകടക്കെണിയാകുന്നു. ആനക്കൂട് ചന്ദനപ്പള്ളി റോഡില്‍ ഇളകൊള്ളൂര്‍ റേഷന്‍കടക്ക് സമീപത്തും പൂങ്കാവിനും വാഴമുട്ടത്തിനുമിടയിലും വള്ളിക്കോട് തിയറ്റര്‍ ജങ്ഷന്‍ ഭാഗത്തുമായാണ് റോഡ് തകർന്നത്. ഇളകൊള്ളൂര്‍ റേഷന്‍കടക്ക് സമീപം രൂപപ്പെട്ട കുഴിയില്‍ നിരവധി അപകടങ്ങളാണുണ്ടായത്. പതിനഞ്ചിലേറെ വാഹനാപകടങ്ങൾ ഈഭാഗത്ത് നടന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ബൈക്ക് യാത്രക്കാരാണ് അപകടത്തില്‍പെടുന്നവരില്‍ ഏറെയും. നവീകരിച്ച റോഡില്‍ വേഗത്തില്‍ എത്തുന്ന ബൈക്ക് യാത്രക്കാര്‍ ഉള്‍പ്പെടെ കുഴി ശ്രദ്ധിക്കാതെ അപകടത്തില്‍പെടുന്നു. മുമ്പ് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്തും കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിലായും റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരുന്നു. ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി ഈ കുഴികള്‍ അധികൃതര്‍ അടെച്ചങ്കിലും ഇളകൊള്ളൂര്‍ റേഷന്‍കടയുടെ ഭാഗത്ത് നിരവധി അപകടങ്ങള്‍ നടന്ന കുഴി അടക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നും ജനങ്ങള്‍ക്ക് ആക്ഷേപമുണ്ട്. പലസ്ഥലത്തും റോഡിലെ വളവുകളിലാണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ഇത് വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിയാൻ കാരണമായിത്തീരുമെന്നും ജനങ്ങള്‍ പറയുന്നു. മാത്രമല്ല, അമിതഭാരം കയറ്റിവരുന്ന വലിയ വാഹനങ്ങളുടെ കടന്നുപോക്കും റോഡ് തകര്‍ച്ചക്ക് ഇടയാക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. കെ.എസ്.ആര്‍.ടി.സി -സ്വകാര്യ ബസുകൾ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
