Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതോട്ടമൺകാവ്...

തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും ആരംഭിച്ചു

text_fields
bookmark_border
തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും ആരംഭിച്ചു
cancel
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിലെ മണ്ഡല ചിറപ്പിനോട്​ അനുബന്ധിച്ച് നടക്കുന്ന കളമെഴുത്തും പാട്ടും തുടങ്ങി. ഇവിടുത്തെ മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും ഏറെ പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ പാട്ടടിയന്തര അവകാശികളാണ് കളമെഴുത്ത് വഴിപാടായി നടത്തുന്നത്. മണ്ഡലകാലം മുഴുവനും ധനുമാസത്തിലെ ഭരണിനാളിലും ക്ഷേത്രത്തിൽ ഭദ്രകാളി രൂപമാണ് കളമെഴുതുന്നത്. പഞ്ചവർണ പൊടികൾ ഉപയോഗിച്ച് നാല് കൈകളോടുകൂടിയ ഭദ്രകാളി രൂപത്തി‍ൻെറയാണ് കളംവരക്കുന്നത്. തൃക്കരിയൂർ മനോജാണ് കളംവരക്കുന്ന കർമി. മുൻ കാലങ്ങളിൽ ശബരിമലയിൽ കളമെഴുത്തും ഗുരുതിയും നടത്തിയിരുന്ന റാന്നി കുന്നക്കാട്ട് പരേതനായ കേശവ കുറുപ്പ് ദീർഘകാലം തോട്ടമണ്ണിലും കളമെഴുത്ത് നടത്തിയിരുന്നു. ഇപ്പോൾ പിൻതലമുറക്കാർ ആചാരങ്ങൾ സംരക്ഷിച്ചുവരുന്നു. Ptl rni _1 temple ഫോട്ടോ: റാന്നി തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ മണ്ഡല ചിറപ്പിനോട്​ അനുബന്ധിച്ച് കർമി തൃക്കരിയൂർ മനോജി‍ൻെറ നേതൃത്വത്തിൽ നടക്കുന്ന കളമെഴുത്തുംപാട്ടും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story