Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇരവിപേരൂർ ഈസ്​റ്റ്​...

ഇരവിപേരൂർ ഈസ്​റ്റ്​ കോഓപറേറ്റിവ് ബാങ്കിൽ എൽ.ഡി.എഫിന് ചരിത്ര വിജയം

text_fields
bookmark_border
തിരുവല്ല: ഇരവിപേരൂർ ഈസ്​റ്റ്​ കോഓപറേറ്റിവ് ബാങ്കിൽ ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനൽ ആയിരത്തിലേറെ വോട്ടി​ൻെറ ഭൂരിപക്ഷത്തിൽ വിജയിച്ചു. 58,440 വോട്ടർമാരിൽ 8710 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾക്ക് പുറമേ ഇത്തവണ ബി.ജെ.പി.യും മത്സരിച്ചിരുന്നു. സഹകരണ സംരക്ഷണ മുന്നണിയെന്ന പേരിൽ മത്സരിച്ച എൽ.ഡി.എഫിലെ മുഴുവൻ സ്ഥാനാർഥികളും വിജയിച്ചു. പ്രഫ.ഡോ. ജേക്കബ് ജോർജ്, ജിജി ജോർജ്, ജിജിമാത്യു, ടി.എൻ ചന്ദ്രശേഖരൻനായർ, കെ. സതീഷ്, അനിൽ എബ്രഹാം (ജനറൽ), ജോർജ്കുരുവിള (നിക്ഷേപം), അഡ്വ.ടി.എൻ. ഓമനക്കുട്ടൻ (പട്ടികജാതി സംവരണം), മനുഭായി മോഹൻ, സുജ എബ്രഹാം, ഡോ. ജി. അംബിക ദേവി ജഗദീഷ് (വനിത സംവരണം), വി.കെ. ശ്രീധരൻ പിള്ള, പി.സി.മാത്യു (പ്രഫഷനൽ) എന്നിവരാണ് വിജയിച്ചത്. തുടർച്ചയായി യു.ഡി.എഫ് ബാങ്ക് ഭരണസമിതി നടത്തിയിരുന്ന അഴിമതിക്കും കെടുകാര്യാസ്ഥതക്കുമുള്ള കടുത്ത പ്രതികരണമാണ് ബാങ്ക് ഉടമകളുടെ ഭാഗത്തുനിന്ന്​ ഉണ്ടായതെന്ന്​ ഇടതു മുന്നണി നേതാക്കൾ പറഞ്ഞു. ജില്ലയിലെ ഏറ്റവും വലിയ സഹകരണ സ്​ഥാപനമാണ്​ ഈസ്​റ്റ്​ കോഓപറേറ്റിവ്​ ബാങ്ക്​. വൻതോതിൽ കള്ളവോട്ട്​ നടന്നതായി യു.ഡി.എഫ്​ നേതാക്കൾ ആരോപിച്ചു. വോ​ട്ടെടുപ്പ്​ വിഡിയോയിൽ പകർത്തണമെന്ന്​ ഹൈകോടതി നിർദേശിച്ചിരുന്നുവെങ്കിലും നടന്നില്ല. അതിനാൽ ഒരേ ആൾക്കാർ ത​െന്ന പലതവണ വോട്ടുചെയ്യുന്ന സ്​ഥിതിയായിരുന്നുവെന്ന്​ യു.ഡി.എഫ്​ നേതാക്കൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story