Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:35 AM IST Updated On
date_range 29 Nov 2021 5:35 AM ISTനിറങ്ങളിലാറാടിയ ചിത്രകല കളരി സമാപിച്ചു
text_fieldsbookmark_border
കോട്ടയം: 'സമം' പരിപാടിയുടെ ഭാഗമായി ലളിതകലാ അക്കാദമി വിദ്യാർഥിനികൾക്കായി നടത്തിയ ത്രിദിന ചിത്രകല പഠനകളരി സമാപിച്ചു. ചിത്രം വരക്കാനും ചായക്കൂട്ടുകളൊരുക്കാനും വിദഗ്ധരായ വനിത ചിത്രകലാകൃത്തുക്കളിൽനിന്ന് പരിശീലനം നേടാനായത് സന്തോഷകരമാണെന്ന് എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി അഞ്ജന റെജി പറഞ്ഞു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽനിന്നുള്ള 40 വിദ്യാർഥിനികളാണ് പഠനകളരിയിൽ പങ്കെടുത്തത്. വിദ്യാർഥികൾക്കാവശ്യമായ പെൻസിൽ, പേപ്പർ, വാട്ടർ കളർ എന്നിവ അക്കാദമിയാണ് നൽകിയത്. കുട്ടികളുടെ ഉള്ളിലുള്ള കലയെ പുറത്തെടുക്കുന്ന രീതിയിലുള്ള പരിശീലന രീതിയാണ് അവലംബിച്ചതെന്ന് പാലക്കാട് കാപ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ചിത്രകല അധ്യാപിക എൻ.എം. വാണി പറഞ്ഞു. മുതിർന്ന വനിത കലാകൃത്തുക്കൾ പങ്കുെവച്ച അനുഭവങ്ങൾ കേൾക്കാനും വിദ്യാർഥിനികൾക്ക് അവസരം ലഭിച്ചു. പടം: KTL samam സമം പരിപാടിയുടെ ഭാഗമായി ലളിതകല അക്കാദമി നടത്തിയ ത്രിദിന ചിത്രകല പഠന കളരിയിൽ പങ്കെടുത്ത വിദ്യാർഥിനികൾ അക്കാദമി ചെയർമാൻ നേമം പുഷ്പരാജിനും സെക്രട്ടറി പി.വി. ബാലനും ഒപ്പം ....................... 'സമം' വനിത ചിത്രകല ക്യാമ്പ് നാളെ സമാപിക്കും കോട്ടയം: സ്ത്രീസമത്വ ആശയ പ്രചാരണത്തിനായി സംഘടിപ്പിക്കുന്ന സമം പരിപാടിയുടെ ഭാഗമായി ലളിതകല അക്കാദമി കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടത്തുന്ന വനിത ചിത്രകല ക്യാമ്പ് ചൊവ്വാഴ്ച സമാപിക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന സമാപനസമ്മേളനത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിക്കും. ഗായിക വൈക്കം വിജയലക്ഷ്മി, നടിയും സഹസംവിധായകയും വസ്ത്രാലങ്കാരത്തിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേത്രിയുമായ സബിത ജയരാജ്, തബല വാദക രത്നശ്രീ അയ്യർ, 104ാം വയസ്സിൽ സാക്ഷരത മികവുത്സവത്തിൽ വിജയിച്ച അക്ഷരമുത്തശ്ശി കുട്ടിയമ്മ കോന്തി, നർത്തകി ഭവാനി ചെല്ലപ്പൻ, ദേശീയ ദിന്നശേഷി പുരസ്കാര ജേത്രി രശ്മി മോഹൻ എന്നിവരെയാണ് ആദരിക്കുക. സമാപന സമ്മേളനം നടി മിയ ജോർജ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story