Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാർബിൾ ആൻഡ് ടൈൽസ്...

മാർബിൾ ആൻഡ് ടൈൽസ് മേഖലയിലെ തൊഴിൽക്ഷാമം പരിഹരിക്കണം

text_fields
bookmark_border
കോഴഞ്ചേരി: മാർബിൾ ആൻഡ് ടൈൽസ് മേഖലയിലെ തൊഴിൽ ക്ഷാമം, ഏകീകരണ വേതനം എന്നിവയുടെ കാര്യത്തിൽ സർക്കാർ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്ന് ഓൾ കേരള മാർബിൾ ആൻഡ് ടൈൽസ് വർക്ക് അസോ. ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. സ്ഥാപക നേതാവ് പി.വി. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. മധു അധ്യക്ഷതവഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് എം.എൻ. സുരേഷ് ജീവൻനിധി പഠന ക്ലാസ് നടത്തി. ജില്ല സെക്രട്ടറി കെ.വി. ബെന്നി സംഘടന അവലോകനം നടത്തി. ജില്ല നേതാക്കളായ മനോജ് എം.വി. അടൂർ, മധുസൂദനൻ നായർ, അഷ്റഫ് എസ്.അടൂർ എന്നിവർ സംസാരിച്ചു. ജിനു ഡേവിഡ് വടശ്ശേരിക്കര സ്വാഗതം പറഞ്ഞു. ഫോട്ടോ PTL 12 MARBLE ഓൾ കേരള മാർബിൾ ആൻഡ് ടൈൽസ് വർക്ക് അസോ. ജില്ല കൺവെൻഷൻ സ്ഥാപക നേതാവ് പി.വി. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു ......................... 'ഉപഭോക്തൃ കോടതികളിലെ പരാതിപരിഹാരത്തിന് കാലതാമസം ഉണ്ടാകരുത്' പത്തനംതിട്ട: ഉപഭോക്തൃ തർക്കപരിഹാര കോടതികളിൽ വരുന്ന പരാതികൾ കാലതാമസം കൂടാതെ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രമോഷൻ മിഷൻ ജില്ല പ്രവർത്തകസമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ സാമുവേൽ പ്രക്കാനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ ജോസ് എബ്രഹാം അധ്യക്ഷതവഹിച്ചു. ജില്ല കോഓഡിനേറ്റർ സിനു എബ്രഹാം, ജിജി ജോർജ്, അനു വർഗീസ്, കെ.ജി. രാമൻപിള്ള, ബിനു ഏഴംകുളം തുടങ്ങിയവർ സംസാരിച്ചു. ചിത്രം PTL 11 HUMAN ഹ്യൂമൻ റൈറ്റ്സ് പ്രമോഷൻ മിഷൻ ജില്ല പ്രവർത്തക സമ്മേളനം ജില്ല പ്രസിഡൻറ്​ സാമുവേൽ പ്രക്കാനം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story