Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:35 AM IST Updated On
date_range 29 Nov 2021 5:35 AM IST'പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ച ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്യണം'
text_fieldsbookmark_border
പത്തനംതിട്ട: പാർട്ടി പ്രവർത്തകയെ കാറിൽ കയറ്റിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി നഗ്നചിത്രങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സി.പി.എം തിരുവല്ല കോട്ടാലിൽ ബ്രാഞ്ച് സെക്രട്ടറി സി.സി. സജിമോൻ, ഡിവൈ.എഫ്.ഐ പ്രവർത്തകൻ നാസർ ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കണമെന്ന് ഡി.സി.സി പ്രസിസൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ എത്രയും വേഗം നടപടി സ്വീകരിച്ചില്ലെങ്കിൽ പൊലീസ് സ്്റ്റേഷൻ മാർച്ച് ഉൾപ്പെടെ ശക്തമായ സമരപരിപാടി ഡി.സി.സിയുടെ നേതൃത്വത്തിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 165പേര്‍ക്ക് കോവിഡ് പത്തനംതിട്ട: ജില്ലയില്‍ ഞായറാഴ്ച 165പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24പേര്‍ രോഗമുക്തരായി. പത്തനംതിട്ട നഗരസഭ പരിധിയിൽ 19േപർക്ക് രോഗം ബാധിച്ചു. തിരുവല്ല-8, പന്തളം-7 എന്നിങ്ങനെയും രോഗികളുണ്ട്. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിൽ 13പേർക്കും രോഗം ബാധിച്ചു. രോഗബാധിതരുടെ എണ്ണം കാര്യമായി കുറഞ്ഞതായാണ് കഴിഞ്ഞ ഒരാഴ്ചയായുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ 12 പഞ്ചായത്തുകളിൽനിന്ന് ഒരാൾക്കുപോലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് മരണങ്ങളുമില്ല. ജില്ലയില്‍ ഇതുവരെ 200645 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തരായവരുടെ എണ്ണം 1,96,824 ആണ്. 2414 പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്. 2360പേര്‍ ജില്ലയിലും 54പേര്‍ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. 5001പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. .................... കലക്ടര്‍ പുഷ്പചക്രം സമര്‍പ്പിച്ചു പത്തനംതിട്ട: മുംബൈ ഭീകരാക്രമണത്തിൻെറ 13ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീമും സിവില്‍ ഡിഫന്‍സ് കോര്‍പ്‌സ് പത്തനംതിട്ടയും സംയുക്തമായി പത്തനംതിട്ട യുദ്ധ സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ സക്കീര്‍ഹുസൈന്‍ മുഖ്യാതിഥി ആയിരുന്നു. വീരമൃത്യു വരിച്ച ധീര ദേശസ്‌നേഹികള്‍ക്ക് ആദരവ് അര്‍പ്പിച്ച് സേനാംഗങ്ങള്‍ സല്യൂട്ട് നല്‍കി. പത്തനംതിട്ട ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഗോപകുമാര്‍, പത്തനംതിട്ട സ്്റ്റേഷന്‍ അസി.ഫയര്‍ ഓഫിസര്‍ അജിത് എന്നിവര്‍ യുദ്ധസ്മാരകത്തില്‍ ദീപം തെളിയിച്ചു. ചടങ്ങിന് സിവില്‍ ഡിഫന്‍സ് പത്തനംതിട്ട ഡിവിഷനല്‍ വാര്‍ഡന്‍ ഫിലിപ്പോസ് മത്തായി നേതൃത്വം നല്‍കി. പത്തനംതിട്ട, അടൂര്‍, കോന്നി നിലയങ്ങളില്‍നിന്ന് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ഓര്‍മദിനത്തില്‍ പങ്കെടുത്ത് ആദരവ് അര്‍പ്പിച്ചു. ചിത്രം PTL 13 ADARAM മുംബൈ ഭീകരാക്രമണ വാര്‍ഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട യുദ്ധ സ്മാരകത്തില്‍ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പുഷ്പചക്രം അർപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story