Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനാട്ടുകാരുടെ...

നാട്ടുകാരുടെ നടുവൊടിച്ച് ഊട്ടുപാറ റോഡ്

text_fields
bookmark_border
നാട്ടുകാരുടെ നടുവൊടിച്ച് ഊട്ടുപാറ റോഡ്
cancel
കോന്നി: കല്ലേലി-ഊട്ടുപാറ റോഡി​ൻെറ ശോച്യവസ്ഥ ജനങ്ങളെ ദുരിതത്തിലാക്കുന്നു. അക്കരക്കാലാപ്പടി മുതല്‍ തേക്കുതോട്ടം മുക്ക് വരെയുള്ള മൂന്നരക്കിലോമീറ്റര്‍ റോഡാണ് കാല്‍നടപോലും ദുഷ്കരമായി തകര്‍ന്നത്. ശക്തമായ മഴയെ തുടര്‍ന്ന് റോഡിലെ മെറ്റലുകളും ഇളകിപ്പോയി. വലിയ കുഴികള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് നിരവധി ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. പൊതുമരാമത്ത് വകുപ്പില്‍നിന്ന് മൂന്നുകോടി റോഡ് നിർമാണത്തിനായി അനുവദിച്ചിട്ടുണ്ട്​. എന്നാൽ, നിർമാണം തുടങ്ങിയിട്ടില്ല. അക്കരക്കാലാപ്പടി, ഊട്ടുപാറ, പുളിഞ്ചാണി, തേക്കുതോട്ടം മുക്ക് എന്നിവടങ്ങളിലൂടെ കടന്നുപോകുന്ന റോഡിന് മൂന്നരക്കിലോമീറ്ററോളം ദൂരമുണ്ട്. അഞ്ചരമീറ്റര്‍ വീതിയിലാണ് റോഡ് നിർമിക്കേണ്ടത്. 40 എം.എം ക്ലോസ് ഗ്രേഡഡ് ടാറിങ് ഉപയോഗിച്ചാണ് റോഡ് നിർമിക്കുന്നത്. കാവുങ്കൽ കൺസ്ട്രക്​ഷൻ കമ്പനിയാണ് നിർമാണകരാർ എടുത്തിരിക്കുന്നത്. നിർമാണം തുടങ്ങുന്നത്​ അനിശ്ചിതമായി നീളുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story