Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅച്ചൻകോവിലാറി​െൻറ...

അച്ചൻകോവിലാറി​െൻറ തീരം സംരക്ഷിക്കണം -സി.പി.എം പത്തനംതിട്ട ഏരിയ സമ്മേളനം

text_fields
bookmark_border
അച്ചൻകോവിലാറി​െൻറ തീരം സംരക്ഷിക്കണം -സി.പി.എം പത്തനംതിട്ട ഏരിയ സമ്മേളനം
cancel
അച്ചൻകോവിലാറി​ൻെറ തീരം സംരക്ഷിക്കണം -സി.പി.എം പത്തനംതിട്ട ഏരിയ സമ്മേളനം പത്തനംതിട്ട: അച്ചൻകോവിലാറി​ൻെറ തീരം സംരക്ഷിക്കാൻ മാസ്​റ്റർ പ്ലാൻ തയാറാക്കി ജനങ്ങളെയും ഗ്രാമങ്ങളെയും സംരക്ഷിക്കണമെന്ന് സി.പി.എം പത്തനംതിട്ട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. അച്ചൻകോവിലാറി​ൻെറ കുമ്പഴ മുതൽ അമ്പലക്കടവ് ഭാഗംവരെ അധിവസിക്കുന്ന ജനവിഭാഗങ്ങൾ തുടർച്ചയായി വരുന്ന വെള്ളപ്പൊക്കത്തിൽ തീരാദുരിതം അനുഭവിക്കുകയാണ്​. വെള്ളപ്പൊക്കം മൂലം വീടും വീട്ടുപകരണങ്ങളും ജീവനോപാധികളും സ്ഥിരമായി നഷ്​ടപ്പെടുന്നു. ഇതോടൊപ്പം സ്വന്തം ഗ്രാമവും നഷ്​ടപ്പെടുന്ന സ്ഥിതിയിലാണ്. നദിയുടെ ഇരുവശങ്ങളിലും ഭൂമി ഇടിഞ്ഞ്​ നഷ്്ടപ്പെടുന്നു. 138പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം ഞായറാഴ്ച സമാപിച്ചു. ചർച്ചക്കുള്ള മറുപടിയിൽ ഏരിയ സെക്രട്ടറി എൻ. സജികുമാർ, ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം ആർ. ഉണ്ണികൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു. ജില്ല സെക്ര​േട്ടറിയറ്റ്‌ അംഗങ്ങളായ എ. പത്മകുർ, അഡ്വ. ഓമല്ലൂർ ശങ്കരൻ, പ്രഫ. ടി.കെ.ജി. നായർ, രാജു എബ്രഹാം എന്നിവർ പങ്കെടുത്തു. പൊതു സമ്മേളനം സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ ഉദ്​ഘാടനം ചെയ്തു. ................................................................... പി.ആർ. പ്രദീപ്​ സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറി പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ഏരിയ കമ്മിറ്റി സെക്രട്ടറിയായി പി.ആർ. പ്രദീപിനെ തെരഞ്ഞെടുത്തു. എൻ. സജികുമാർ, കെ. അനിൽകുമാർ, ജെ. ഇന്ദിരാദേവി, പി.ജി. പ്രസാദ്, ടി.എ. രാജേന്ദ്രൻ, വി.വി. വിനോദ്, അനീഷ് വിശ്വനാഥ്, എൻ.ജി. ഷമിൾ കുമാർ, അൻസാരി എസ്.അസീസ്, വീണാ ജോർജ്, ജെറി ഈശോ ഉമ്മൻ, എം.ജെ. രവി, അഡ്വ. ജയൻ മാത്യു, കെ.ആർ. ബൈജു, പി.കെ. അനീഷ്, പി.വി. അശോക് കുമാർ, അഡ്വ. മനോജ് കുമാർ, ബെന്നി ദേവസ്യ, അഭിലാഷ് വിശ്വനാഥ്, അബ്​ദുൽമനാഫ് എന്നിവരടങ്ങുന്ന 21 അംഗ ഏരിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. 13 പേരെ ജില്ല സമ്മേളന പ്രതിനിധികളായി തീരുമാനിച്ചു. Photo: സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആർ. പ്രദീപ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story