Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:31 AM IST Updated On
date_range 29 Nov 2021 5:31 AM IST'കുപ്പണ്ണൂർ കുട്ടികളുടെ പാർക്ക് നവീകരിക്കും'
text_fieldsbookmark_border
കുളനട: കാടും പടലും കയറിയ കുളനട ഗ്രാമപഞ്ചായത്തിലെ ഒന്നാംവാർഡിൽ സ്ഥിതിെചയ്യുന്ന കുപ്പണ്ണൂർ കുട്ടികളുടെ പാർക്ക് തൊഴിലുറപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ വൃത്തിയാക്കാൻ ആരംഭിച്ചു. വാർഡ് അംഗം ഐശ്വര്യ ജയചന്ദ്രൻ നേതൃത്വം നൽകി. കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ റോഡ് വികസനത്തിൻെറ ഭാഗമായി നിർമാണ പ്രവൃത്തി തുടങ്ങിയതോടെയാണ് കുട്ടികളുടെ പാർക്ക് കാടുകയറിയത്. ആദ്യഘട്ടം എന്ന നിലയിൽ കാടുവെട്ടിത്തെളിക്കലും ശുചീകരണവും ആരംഭിച്ചു. ഘട്ടമായി റൈഡുകളും നടപ്പാതയും പൂന്തോട്ടവും ഇരിപ്പടവും തയാറാക്കും. തണൽമരങ്ങളും വെച്ചുപിടിപ്പിച്ച് പാർക്ക് നവീകരിക്കും. കാലാവസ്ഥ അനുകൂലമാകുന്നതോടെ അടുത്ത ഘട്ടം ആരംഭിക്കുമെന്ന് മെംബർ ഐശ്വര്യ ജയചന്ദ്രൻ പറഞ്ഞു. ഫോട്ടോ: കുളനട കുപ്പണ്ണൂർ കുട്ടികളുടെ പാർക്ക് തൊഴിലുറപ്പ് അംഗങ്ങൾ വൃത്തിയാക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
