Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:29 AM IST Updated On
date_range 29 Nov 2021 5:29 AM ISTതുള്ളി വെള്ളമില്ല: ആറാട്ട്ചിറ കുടിവെള്ള പദ്ധതി കമീഷൻ വൈകുന്നു
text_fieldsbookmark_border
അടൂർ: പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച ആറാട്ട് ചിറ കുടിവെള്ള പദ്ധതി നശിക്കുന്നു. ഏഴവർഷം മുമ്പ് പണി പൂർത്തിയാക്കിയ കുടിവെള്ള പദ്ധതി ഇതുവരെ കമീഷൻ ചെയ്തിട്ടില്ല. വേനൽക്കാലത്ത് കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് പള്ളിക്കൽ പഞ്ചായത്തിലെ ഒന്ന്, രണ്ട് , 23 വാർഡുകൾ. ഇതിന് പരിഹാരമായാണ് 2015ൽ കേന്ദ്രസർക്കാറിൻെറ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി പ്രകാരം ആറാട്ട് ചിറയിൽ പണികൾ തുടങ്ങിയത്. നാട്ടുകാർ വാങ്ങിനൽകിയ സ്ഥലത്ത് ജലസംഭരണി നിർമിച്ചെങ്കിലും ഒരു തുള്ളി വെള്ളം പോലും ഇതുവഴി ലഭിച്ചില്ല. പദ്ധതികൾ പൂർത്തീകരിച്ച് പമ്പ് ഹൗസും അനുബന്ധ സാമഗ്രികളും 2020 ആഗസ്റ്റ് 26ന് പള്ളിക്കൽ പഞ്ചായത്തിന് കൈമാറിയതായും തുടർ പ്രവർത്തനം പഞ്ചായത്താണ് നടത്തേണ്ടതെന്നുമാണ് വിവരാവകാശ നിയമപ്രകാരം വാട്ടർ അതോറിറ്റിയിൽനിന്ന് ലഭിച്ച മറുപടി. എന്നാൽ, രണ്ടാം വാർഡിൽ ജലവിതരണ പൈപ്പ് സ്ഥാപിക്കൽ പൂർത്തിയാകാത്തതിനാലാണ് പദ്ധതി നീളുന്നതെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നു. പൈപ്പിടൽ പൂർത്തീകരിക്കാൻ ജില്ല പഞ്ചായത്തിൽനിന്ന് പത്തുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തുക ലഭിച്ചാലുടൻ പൈപ്പിടൽ പൂർത്തിയാക്കി പദ്ധതി കമീഷൻ ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. PTL ADR water പള്ളിക്കൽ ആറാട്ടുചിറ കുടിവെള്ള പദ്ധതിക്ക് സ്ഥാപിച്ച പമ്പ് ഹൗസ് ക്യാപ്ഷൻ: ആറാട്ട്ചിറയിലെ കുടിവെള്ള പദ്ധതി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
