Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎം.ആര്‍.എസിലെ...

എം.ആര്‍.എസിലെ വെള്ളക്കെട്ട്: പണം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു -എം.എൽ.എ

text_fields
bookmark_border
വടശ്ശേരിക്കര: മോഡല്‍ ​െറസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തുടര്‍ച്ചയായ മഴയില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നതിന്​​ ശാശ്വതമായ പരിഹാരത്തിനായി എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന്​ അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ക്കൊപ്പം വടശ്ശേരിക്കര മോഡല്‍ ​െറസിഡന്‍ഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു എം.എല്‍.എ. വടശ്ശേരിക്കരയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ വകുപ്പി​ൻെറ കീഴിലുള്ള മോഡല്‍ ​െറസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 167 കുട്ടികളാണ് വിവിധ ക്ലാസുകളിലായിട്ടുള്ളത്. ആവര്‍ത്തിച്ചുണ്ടാകുന്ന പ്രളയം സ്‌കൂളി​ൻെറ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാറുണ്ട്. ജനപ്രതിനിധികള്‍, രാഷ്​ട്രീയ പാര്‍ട്ടി നേതാക്കള്‍, സ്‌കൂളിലെ അധ്യാപകര്‍, ജീവനക്കാര്‍, നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ സംയുക്ത യോഗം ചേര്‍ന്നു. പട്ടിക ജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണ​ൻെറ ശ്രദ്ധയിലും ഇക്കാര്യം കൊണ്ടുവന്നിരുന്നു. ഇറിഗേഷന്‍ വകുപ്പുമായി ആലോചിച്ച് പദ്ധതിക്കായി പണം അനുവദിക്കണമെന്നും പരിഹാരത്തിനായി നിര്‍ദേശിക്കണമെന്നും ഇടപെടണമെന്നും മന്ത്രിയോട്​ അഭ്യർഥിച്ചിരുന്നു. ഇറിഗേഷന്‍ വകുപ്പി​ൻെറ ഉദ്യോഗസ്ഥര്‍ പരിഹാരമായി നിര്‍ദേശിച്ചിട്ടുള്ള പദ്ധതി സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തു. പട്ടികവര്‍ഗ വകുപ്പില്‍നിന്ന്​ ആവശ്യമായ പണം ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. ഒപ്പം ഇവിടേക്ക് വരുന്ന തോട്ടിലെ ൈകയേറ്റങ്ങള്‍ ഒഴിപ്പിക്കാനും തോട് അളന്ന് കൃത്യമായി സ്ഥലം അടയാളപ്പെടുത്തി സര്‍വേ നടത്തി ആവശ്യമായ നിലയില്‍ തോടി‍ൻെറ താഴ്ചയും വീതിയും കൂട്ടുന്നതിനുള്ള കാര്യം ആലോചിക്കുന്നു​െണ്ടന്നും എം.എൽ.എ പറഞ്ഞു. വടശ്ശേരിക്കര പാലത്തിന് സമീപമുള്ള ആല്‍മരം അപകട ഭീഷണി ഉയര്‍ത്തുന്നതിനെത്തുടര്‍ന്ന് ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് തീരുമാനമായി. വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലത മോഹന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ കോമളം അനിരുദ്ധന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി.ആര്‍. അശ്വതി, വാര്‍ഡ് മെംബര്‍ ജോര്‍ജ് കുട്ടി, വൈസ് പ്രസിഡൻറ് ഒ.എന്‍. യശോധരന്‍, റാന്നി തഹസില്‍ദാര്‍ നവീന്‍ ബാബു, അസി. ടി.ഡി.ഒ സബീര്‍, രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പ്രിന്‍സിപ്പല്‍ ജി. സുന്ദരേശന്‍, സീനിയര്‍ സൂപ്രണ്ട് കെ.ജി. ജോളിക്കുട്ടി, മാനേജര്‍ എസ്. രാജേഷ്, സ്‌കൂള്‍ ജീവനക്കാര്‍, എ.ഇ.ഇ എസ്. ശ്രീലേഖ, എ.ഇ.സി ജ്യോതികുമാര്‍, മറ്റ് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പടം: PTL41mrs school വടശ്ശേരിക്കര എം.ആര്‍.എസ് സ്‌കൂളില്‍ വെള്ളം കയറാന്‍ കാരണമായ തോട് അഡ്വ. പ്രമോദ് നാരായണന്‍ എം.എല്‍.എ, കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ എന്നിവര്‍ സന്ദര്‍ശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story