Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകടയ്ക്കാട്...

കടയ്ക്കാട് മത്സ്യമാർക്കറ്റിന്​ മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി

text_fields
bookmark_border
കടയ്ക്കാട് മത്സ്യമാർക്കറ്റിന്​ മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി
cancel
പന്തളം: കടയ്ക്കാട് മത്സ്യമാർക്കറ്റ്​ തുറന്ന്​ പ്രവർത്തിക്കുന്നതിന്​ മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകി. ഹൈകോടതി ഇടപെടലിനെ തുടർന്ന്​ മലിനീകരണ നിയന്ത്രണ ബോർഡിന്​ നഗരസഭ സമർപ്പിച്ച അപേക്ഷയിന്മേൽ നടത്തിയ ഹിയറിങ്ങിലാണ്​ പ്രശ്​നങ്ങൾ പരിഹരിച്ച്​ മാർക്കറ്റ്​ തുറക്കാൻ അനുമതി നൽകിയത്​. ഇതുസംബന്ധിച്ച കത്ത് പരിസ്ഥിതി എൻജീനിയർ നഗരസഭ സെക്രട്ടറിക്ക് നൽകി. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ ഇ​െല്ലന്ന് കണ്ടെത്തിയത്. പരിസര മലിനീകരണം സംബന്ധിച്ച്​ ബോർഡിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയെ തുടർന്നാണ് മാർക്കറ്റ്​ അടപ്പിച്ചത്​. ഇതോടെ നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗം മുടങ്ങിയിരുന്നു. ഫോട്ടോ: കടയ്ക്കാട് മത്സ്യ മാർക്കറ്റ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story