Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 5:40 AM IST Updated On
date_range 27 Nov 2021 5:40 AM ISTകെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് മർദനമേറ്റു
text_fieldsbookmark_border
തിരുവല്ല: സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്രചെയ്തത് ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി കണ്ടക്ടറെ യുവാവ് മർദിച്ചു. കെ.എസ്.അർ.ടി.സി എടത്വ ഡിപ്പോയിലെ കണ്ടക്ടറായ സജീഷിനാണ് മർദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. തിരുവല്ല സ്റ്റാൻഡിൽനിന്ന് എടത്വയിലേക്ക് പുറപ്പെട്ട ഓർഡിനറി ബസിൽ സ്ത്രീകൾക്ക് അനുവദിച്ചിരുന്ന സീറ്റിൽ രണ്ട് യുവാക്കൾ സ്ഥാനംപിടിക്കുകയായിരുന്നു. സീറ്റ് ഒഴിഞ്ഞുനൽകണമെന്ന സ്ത്രീ യാത്രക്കാരുടെ ആവശ്യപ്രകാരം സീറ്റിൽനിന്ന് മാറാൻ കണ്ടക്ടർ യുവാക്കളോട് ആവശ്യപ്പെട്ടു. ഇത് കൂട്ടാക്കാതിരുന്നതിനെത്തുടർന്ന് കുരിശുകവല ജങ്ഷന് സമീപം കണ്ടക്ടർ മണിമുഴക്കി ബസ് നിർത്തിച്ചു. ഇതിനുപിന്നാലെ യുവാക്കളിലൊരാൾ കണ്ടക്ടറെ മർദിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ബസിൽനിന്ന് ഇറങ്ങിയോടി. സാരമായി പരിക്കേറ്റ സജീഷ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിരുവല്ല പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story