Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകര്‍ഷക കൂട്ടായ്മ

കര്‍ഷക കൂട്ടായ്മ

text_fields
bookmark_border
കോഴഞ്ചേരി: കര്‍ഷകസമരം ഒരുവര്‍ഷം പൂർത്തീകരിച്ചതിൻെറ ഭാഗമായി കോഴഞ്ചേരിയില്‍ നടന്ന കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം എ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ ജില്ല കമ്മിറ്റി അംഗം അഡ്വ. ശ്യാം ടി.മാത്യു അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം ആര്‍. അജയകുമാര്‍, സി.പി.എം ഏരിയ സെക്രട്ടറി ടി.വി. സ്​റ്റാലിന്‍, പി.കെ.എസ് ജില്ല പ്രസിഡൻറ്​ കെ.എം. ഗോപി, കേരള സംസ്ഥാന കര്‍ഷക സംഘം നേതാവ് കെ.ഐ. ജോസഫ്, സോണി കൊച്ചുതുണ്ടിയില്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ജി. വിജയന്‍ സ്വാഗതവും ഏരിയ പ്രസിഡൻറ്​ ടി. പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു. ചിത്രം PTL 12 KARSHAKAR കോഴഞ്ചേരിയില്‍ നടന്ന കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം എ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു ............................ കര്‍ഷകര്‍ക്ക് ചരമഗീതം പാടിയ ബില്ല് പിന്‍വലിക്കണം പത്തനംതിട്ട: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷകര്‍ക്ക് ചരമഗീതം പാടിയ ബില്ല് പിന്‍വലിക്കുന്നതുവരെ കര്‍ഷകര്‍ സമരരംഗത്ത് കാണുമെന്ന് ഡി.സി.സി പ്രസഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കര്‍ഷകബില്‍ പിന്‍വലിക്കുക, മരിച്ച കര്‍ഷകര്‍ക്ക് നഷ്​ടപരിഹാരം നല്‍കുക, കാര്‍ഷിക കടം എഴുതിത്തള്ളുക, പെട്രോള്‍-ഡീസല്‍ വില വർധന പിന്‍വലിക്കുക, വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൃഷിനാശം ഉണ്ടായ കര്‍ഷകര്‍ക്ക് നഷ്​ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്​ കര്‍ഷക കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട സിവില്‍ സ്​റ്റേഷന്‍ പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എം.കെ. പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു. നേതാക്കളായ പി. മോഹന്‍രാജ്, അഡ്വ. സുരേഷ് കോശി, ബി. നരേന്ദ്രനാഥ്, ജില്ല ഭാരവാഹികളായ മലയാലപ്പുഴ വിശ്വംഭരന്‍, സലിം പെരിനാട്, പഴകുളം സതീഷ്, അബ്​ദുൽ കലാം ആസാദ്, റനീസ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ PTL 11 DHARNA SATHEESH കര്‍ഷക കോണ്‍ഗ്രസ് ജില്ല കമ്മിറ്റി പത്തനംതിട്ട സിവില്‍ സ്​റ്റേഷന്‍ പടിക്കല്‍ നടത്തിയ ധര്‍ണ ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story