Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമൃഗസംരക്ഷണ മേഖലയിലെ...

മൃഗസംരക്ഷണ മേഖലയിലെ എല്ലാ കര്‍ഷകര്‍ക്കും ആശ്വാസ ധനസഹായം നല്‍കും -മന്ത്രി ജെ. ചിഞ്ചുറാണി

text_fields
bookmark_border
മല്ലപ്പള്ളി: ജില്ലയില്‍ ഒക്ടോബറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നാശനഷ്​ടമുണ്ടായ മൃഗസംരക്ഷണ മേഖലയിലെ എല്ലാ കര്‍ഷകര്‍ക്കും അടിയന്തരമായി ആശ്വാസ ധനസഹായം നല്‍കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. നഷ്​ടപരിഹാരത്തി​ൻെറ ആദ്യഘട്ട ജില്ലതല വിതരണോദ്ഘാടനം വായ്പൂര് സര്‍വിസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നഷ്​ടമുണ്ടായവർക്ക്​ പുതിയ പശുക്കളെ ഉള്‍പ്പെടെ നല്‍കാനുമുള്ള സംവിധാനം സര്‍ക്കാറും വകുപ്പും ഒരുമിച്ച് ചേര്‍ന്ന് നടപ്പാക്കും. ജില്ലക്ക്​ വെറ്ററിനറി ആംബുലന്‍സ് ലഭ്യമാക്കിയതായി മന്ത്രി പറഞ്ഞു. ഏറ്റവും ഉപകാരപ്രദമായ ടെലി വെറ്ററിനറി സര്‍വിസ് ആണിത്. രാത്രിയിലും പ്രവര്‍ത്തിക്കുന്ന വെറ്ററിനറി യൂനിറ്റ് എല്ലാ ബ്ലോക്ക് പഞ്ചായത്തിലും ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതി​ൻെറ അടിസ്ഥാനത്തില്‍ 24 മണിക്കൂറ​ും പ്രവര്‍ത്തിക്കുന്ന വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. 6,25,900 രൂപയാണ് ആദ്യഘട്ടമായി ജില്ലക്ക് അനുവദിച്ചിരിക്കുന്നത്. 24,100 രൂപയുടെ ധനസഹായത്തിൻെറ പത്രിക ജോസഫ് കൊച്ചുമഠത്തുംമുറിയിലിന് മന്ത്രി നല്‍കി ധനസഹായ വിതരണം ആരംഭിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജി പി. രാജപ്പന്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ചന്ദ്രമോഹന്‍, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിനു ജോസഫ്, കോട്ടാങ്ങല്‍ വാര്‍ഡ് മെംബര്‍ ദീപ്തി ദാമോദരന്‍, ജില്ല മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജ്യോതിഷ് ബാബു, രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. സതീഷ്, നജീബ് കൊല്ലംപറമ്പില്‍, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. കെ. അജിലാസ്​റ്റ്​, റാന്നി എ.പി.ഒ എബി എബ്രഹാം, ആപ്‌കോസ് ചെറുതോട്ടുവഴി പ്രസിഡൻറ് എ.എസ്. ഉഷാദേവി തുടങ്ങിയവര്‍ സംസാരിച്ചു. ചി​ത്രം PTL 16 CHINCHU പ്രളയക്കെടുതിയില്‍ നാശനഷ്​ടം സംഭവിച്ച മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്​ടപരിഹാരത്തി​ൻെറ ആദ്യഘട്ട ജില്ലതല വിതരണോദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story