Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതൊഴിലുറപ്പ് തൊഴിലാളി...

തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ മാർച്ച്

text_fields
bookmark_border
പത്തനംതിട്ട: തൊഴിലുറപ്പ് പദ്ധതിയുടെ കൂലി കുടിശ്ശിക അനുവദിക്കുക, കൂലി ജാതിയുടെ അടിസ്ഥാനത്തിൽ വേർ തിരിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, കൂലി വർധന നടപ്പാക്കുക, തൊഴിൽദിനങ്ങൾ വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്​റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ല സെക്രട്ടറി അഡ്വ.ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡൻറ്​ വിമലശിവൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, ജില്ല എക്സിക്യൂട്ടിവ് അംഗം എം.വി. സഞ്ജു, ഏരിയ സെക്രട്ടറി പി.കെ. അനീഷ്, ശോഭ കെ. മാത്യു, സക്കീർ അലങ്കാരത്ത്, അനിത ലക്ഷ്മി എന്നിവർ സംസാരിച്ചു. ............................. ഫോട്ടോ PTL 15 NREG എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ഹെഡ് പോസ്​റ്റ്​ ഓഫിസ്​ പടിക്കൽ നടത്തിയ ധർണ യൂനിയൻ ജില്ല സെക്രട്ടറി അഡ്വ. ആർ. സനൽകുമാർ ഉദ്​ഘാടനം ചെയ്യുന്നു ...................... ബി.ജെ.പി കലക്​ടറേറ്റ്​ മാർച്ച്​ പത്തനംതിട്ട: പാലക്കാട് ആർ.എസ്​.എസ്​ നേതാവ്​ സഞ്ജിത്തി​ൻെറ കൊലപാതകം എൻ.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്​ ബി.ജെ.പി കലക്​ടറേറ്റ്​ മാർച്ച്​ നടത്തി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് ഉദ്​ഘാടനം ചെയ്​തു. ബി.ജെ.പി ജില്ല പ്രസിഡൻറ്​ വി.എ. സൂരജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെൽ കോഓഡിനേറ്റർ അശോകൻ കുളനട, ജില്ല ജനറൽ സെക്രട്ടറിമാരായ പ്രദീപ് അയിരൂർ, എം.എസ്. അനിൽ, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അരുൺ പ്രകാശ്, അജയകുമാർ വല്ലുഴത്തിൽ, അജിത് പുല്ലാട്, കെ. ബിനുമോൻ, അഡ്വ. ഷൈൻ ജി. കുറുപ്പ്, ഉഷ വിജയൻ, ഗോപാലകൃഷ്ണ കർത്ത തുടങ്ങിയവർ സംസാരിച്ചു. ചിത്രം PTL 11 BJP ബി.ജെ.പിയുടെ കലക്​ടറേറ്റ്​ മാർച്ച്​ സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ഉദ്​ഘാടനം ചെയ്യുന്നു .................... ഇന്ന് അവധി പത്തനംതിട്ട: കേരള സ്​റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ പത്തനംതിട്ട ടൗൺ ബ്ലോക്ക് സമ്മേളനം വെള്ളിയാഴ്ച രാവിലെ 9.30ന് പത്തനംതിട്ട സെൻട്രൽ ജങ്​ഷനിലെ 'ഫാത്തിമ' ഹാളിൽ നടത്തും. സമ്മേളനഭാഗമായി ടൗൺ ബ്ലോക്കിലെ എല്ലാ ബാർബർ ബ്യൂട്ടീഷൻ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്​ച അവധിയായിരിക്കുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. ................... 253 പേര്‍ക്ക് കോവിഡ് പത്തനംതിട്ട: ജില്ലയില്‍ വ്യാഴാഴ്​ച 253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 315 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച നാലു പേർ മരിച്ചു. പന്തളം സ്വദേശി (81), കൊടുമണ്‍ സ്വദേശി (43), കവിയൂര്‍ സ്വദേശി (83), ആനിക്കാട് സ്വദേശി (72) എന്നിവരാണ്​ മരിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story