Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 5:36 AM IST Updated On
date_range 26 Nov 2021 5:36 AM ISTവിദ്യാര്‍ഥികള്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രിയയില്‍ പങ്കാളിയാകണം -കലക്ടര്‍
text_fieldsbookmark_border
പത്തനംതിട്ട: വിരല്‍ത്തുമ്പിലാണ് ഭാരതത്തിൻെറ ഭാവിയെന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിൻെറ ആദ്യപടിയായ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രിയയില്‍ 18 വയസ്സ് പൂര്‍ത്തിയായ ഓരോ വിദ്യാര്‍ഥിയും പങ്കാളിയാകണമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കാതോലിക്കറ്റ് കോളജില്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട് സ്പെഷല്‍ കാമ്പയിൻെറ ഭാഗമായുള്ള സമ്മറി റിവിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. എല്ലാ പുതിയ വോട്ടര്‍മാരെയും വോട്ടര്‍ പട്ടികയിലേക്ക് കൈപിടിച്ച് കയറ്റാനുള്ള യജ്ഞമാണ് ജില്ലയിലെ കോളജുകളില്‍ നടക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. ഇലക്ഷന് െഡപ്യൂട്ടി കലക്ടര്‍ ആര്. രാജലക്ഷ്മി, തഹസില്‍ദാര്‍ വി.എസ്. വിജയകുമാര്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍, ഇലക്ഷന് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. സാദത്ത്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം PTL 12 DC IYER പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട് സ്പെഷല്‍ കാമ്പയിൻെറ ഭാഗമായുള്ള സമ്മറി റിവിഷന്‍ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യുന്നു ......................... കൈപ്പട്ടൂര്‍ പാലത്തിലെ നിയന്ത്രണങ്ങൾ നീക്കി പത്തനംതിട്ട: കൈപ്പട്ടൂര്‍ പാലത്തിലൂടെ ഗതാഗതം അനുവദിച്ച് കലക്ടർ ഉത്തരവായി. പ്രതികൂല കാലാവസ്ഥയില്‍ 25 ടണ്ണില്‍ കൂടുതല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നുപോകുന്നത് വിലക്കുന്നത് അടക്കം മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി. പാലത്തിൻെറ അവസ്ഥ 10 ദിവസത്തില്‍ ഒരിക്കല്‍ പരിശോധിച്ച് ആവശ്യമായ ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സി. എന്‍ജിനീയറെ ചുമതലപ്പെടുത്തി. .............................. അഭിമുഖം 29ന് പത്തനംതിട്ട: മെഴുവേലി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നീഷനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഈ മാസം 29ന് രാവിലെ 11ന് പി.എച്ച്.സിയില്‍ നടത്തും. ഡി.എം.എല്‍.ടി, ബി.എസ്സി എം.എല്‍.ടി പ്ലസ് കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ............................. യോഗം ഇന്ന് പത്തനംതിട്ട: ജില്ലയില്‍ സമ്പൂര്‍ണ ഗാര്‍ഹിക കുടിവെള്ള കണക്ഷന് നല്കുന്ന ജലജീവന്‍ മിഷന് പദ്ധതിയുടെ യോഗം വെള്ളിയാഴ്ച രാവിലെ 11ന് ഗൂഗ്ള്‍ മീറ്റ് വഴി ചേരുമെന്ന് കേരള വാട്ടര്‍ അതോറിറ്റി പത്തനംതിട്ട എക്സി. എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0468 2222687.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story