Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'കുട്ടികള്‍ക്ക്...

'കുട്ടികള്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തണം'

text_fields
bookmark_border
പത്തനംതിട്ട: കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനൊപ്പം സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ ചെയര്‍മാൻ കെ.വി. മനോജ് കുമാര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബാലാവകാശ സംരക്ഷണ കമീഷന്‍ ജില്ലതല കര്‍ത്തവ്യവാഹകരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ അംഗം റെനി ആൻറണി, ജില്ല ശിശു സംരക്ഷണ ഓഫിസര്‍ നിതദാസ് തുടങ്ങിയവര്‍ സംസാരിച്ചു. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്്ടപ്പെട്ട വിദ്യാര്‍ഥികളില്‍നിന്ന് സംസ്ഥാന ധനസഹായത്തിന് അര്‍ഹരായ രണ്ട് കുട്ടികള്‍ക്ക് പോസ്​റ്റ്​ ഓഫിസ് അക്കൗണ്ട് ആരംഭിച്ചതി​ൻെറ പാസ്ബുക്ക് സംസ്ഥാന ബാലാവകാശ കമീഷന്‍ ചെയര്‍മാൻ കെ.വി. മനോജ് കുമാര്‍, കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി. കലക്ടറാണ് രക്ഷാകര്‍ത്താവ്. ചിത്രം PTL 14 BALAVAKASAM ബാലാവകാശ സംരക്ഷണ കമീഷന്‍ ജില്ലതല കര്‍ത്തവ്യവാഹകരുടെ യോഗം സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ ചെയർമാൻ കെ.വി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story