Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഉതിമൂട്ടിൽ കൃഷി...

ഉതിമൂട്ടിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

text_fields
bookmark_border
ഉതിമൂട്ടിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
cancel
റാന്നി: ഉതിമൂട്ടിൽ കൃഷിയിടത്തിൽ നാശംവിതച്ചിരുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഉതിമൂട്-കുമ്പളാംപൊയ്ക മേഖലയിൽ വ്യാപകമായി കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതായി കര്‍ഷകരുടെ പരാതിയെത്തുടർന്നാണ് നടപടി. തിരച്ചിൽ നടത്തിയ റാന്നി വനംവകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് വെടിവെച്ച് കൊന്നത്. രാത്രി വൈകി സ്ഥലത്ത് നിരീക്ഷണം നടത്തിവരവേ ഉതിമൂട്-കുമ്പളാംപൊയ്ക റോഡരികിൽ കൃഷിയിടം നശിപ്പിക്കുന്ന കാട്ടുപന്നിയെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ സംഘത്തോടൊപ്പമുണ്ടായിരുന്ന ഷാലോൺ പനവേലിൽ പന്നിയെ വകവരുത്തുകയായിരുന്നു. വനംവകുപ്പ് റാന്നി റേഞ്ച് ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ച്​ ജഡം മറവുചെയ്തു. Ptl rni - 2 shoot ഫോട്ടോ: ഉതിമൂടിന് സമീപം കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചിട്ടപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story