Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 5:29 AM IST Updated On
date_range 26 Nov 2021 5:29 AM ISTസ്ഫോടനം നടത്തി പാറഖനനം; വീടിെൻറ ഭിത്തിക്ക് വിള്ളൽ
text_fieldsbookmark_border
സ്ഫോടനം നടത്തി പാറഖനനം; വീടിൻെറ ഭിത്തിക്ക് വിള്ളൽ റാന്നി: ഓട നിര്‍മാണത്തിന് കരാർ കമ്പനി സ്ഫോടനം നടത്തി പാറ പൊട്ടിച്ചതോടെ വീടുകൾക്ക് കേടുപാട് സംഭവിച്ചെന്ന പരാതിയുമായി സമീപവാസികൾ. റാന്നി വൈക്കം പടിഞ്ഞാേറ പുതുച്ചിറയിൽ പി.എസ്. ഷിബുവിൻെറ വീടിൻെറ ഭിത്തികൾ പൊട്ടി. നേരേത്ത റോഡ് നിർമാണത്തിനിടെ വീടിൻെറ മറ്റൊരുവശത്തെ ഭിത്തികൾ വിണ്ടുകീറിയിരുന്നു. റോളർകൊണ്ട് തറ ഉറപ്പിക്കുന്നതിനിടെ പ്രകമ്പനം ഉണ്ടായതാണ് ഭിത്തി പൊട്ടാൻ കാരണമെന്ന് ഷിബു പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും നടപടിയായില്ല. ഏതാനും മാസം മുമ്പാണ് വീട് അറ്റകുറ്റപ്പണി നടത്തിയത്. റാന്നി വൈക്കം കുത്തുകല്ലുംപടിയിലെ പുതുച്ചിറയിൽ സാബുകുട്ടി ജോയിയുടെ വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ക്കും കഴിഞ്ഞ ദിവസം നാശം നേരിട്ടിരുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മാണത്തിനിടെ വശങ്ങളിലെ പാറ പൊട്ടിച്ചതോടെയാണ് ഭിത്തി തകര്‍ന്നത്. വാടകക്ക് കൊടുത്ത കെട്ടിടത്തിൻെറ ഭിത്തിയും തറയും പൊട്ടി. കെ.എസ്.ടി.പിക്കും പഞ്ചായത്തിനും ഉടമ പരാതി നല്‍കിയിട്ടുണ്ട്. ഇതേദിവസം ഷിബുവിൻെറ വീടിൻെറ മൂന്ന് ഭാഗത്തെ ഭിത്തിക്കും പൊട്ടലുണ്ടായി. Ptl rni - 1 ExPlosive ഫോട്ടോ: വൈക്കം കുത്തുകല്ലുംപടി പടിഞ്ഞാേറ പുതുച്ചിറയിൽ ഷിബുവിൻെറ വീട്ടുഭിത്തിയിലുണ്ടായ വിള്ളൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
