Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവല്ലയിൽ ശബരിമല...

തിരുവല്ലയിൽ ശബരിമല ഇടത്താവളം തുറന്നു

text_fields
bookmark_border
തിരുവല്ല: നഗരസഭയുടെ നേതൃത്വത്തിലുള്ള ശബരിമല ഇടത്താവളം സ്വകാര്യ ബസ് സ്​റ്റാൻഡിന് സമീപം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്​തു. നഗരസഭ ചെയർ പേഴ്സൻ ബിന്ദു ജയകുമാർ അധ്യക്ഷത വഹിച്ചു. ശ്രീരാമകൃഷ്ണാശ്രമം മഠാതിപധി സ്വാമി നിർവിണാനന്ദ മഹാരാജ് പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർമാൻ ഫിലിപ് ജോർജ്, കൗൺസിലർമാരായ ജോസ് പഴയിടം, പ്രദീപ് മാമ്മൻ , ശ്രീനിവാസ് പുറയാറ്റ്, ജിജി വട്ടശ്ശേരിൽ, ജേക്കബ് ജോർജ് മനയ്ക്കൽ, തോമസ് വഞ്ചിപ്പാലം തുടങ്ങിയവർ പ്രസംഗിച്ചു. ഇറച്ചിക്കോഴി മാലിന്യം തള്ളാനുള്ള നീക്കം തടഞ്ഞു തിരുവല്ല : പട്ടാപ്പകൽ ഇറച്ചിക്കോഴി മാലിന്യം തള്ളാനുള്ള നീക്കം നെടുമ്പ്രം ഗ്രാമ പഞ്ചായത്തംഗങ്ങൾ ചേർന്ന് തടഞ്ഞു. ശ്രീധർമ ശാസ്താ ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ പെട്ടി ഓട്ടോറിക്ഷയിൽ എത്തിച്ച മാലിന്യം തള്ളാനുള്ള നീക്കമാണ് ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.എസ് സന്ധ്യാ മോൾ , കെ. മായാദേവി എന്നിവർ ചേർന്ന് തടഞ്ഞത്. തിങ്കളാഴ്​ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. ഓട്ടോ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ചാക്കിൽ നിറച്ച നിലയിൽ മാലിന്യം കണ്ടെത്തിയത്. വാഹനത്തിലുള്ള രണ്ട് പേരും ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു. മാലിന്യം കായംകുളത്ത് നിന്നുമെത്തിച്ചതാണെന്ന് ഇരുവരും പറഞ്ഞു. വഴിയരികിൽ നിക്ഷേപിച്ച മാലിന്യം ഇരുവരെക്കൊണ്ട്​ തിരികെ എടുപ്പിച്ച ശേഷം വാഹനം പുളിക്കീഴ് പൊലീസിന് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story