Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:33 AM IST Updated On
date_range 23 Nov 2021 5:33 AM ISTകീഴ്വായ്പ്പൂര് സ്റ്റേഷൻ പരിസരത്തുകിടന്ന് വാഹനങ്ങൾ നശിക്കുന്നു
text_fieldsbookmark_border
കീഴ്വായ്പ്പൂര് സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ നശിക്കുന്നു മല്ലപ്പള്ളി: കീഴ്വായ്പ്പൂര് പൊലീസ് സ്റ്റേഷൻ പരിസരത്ത് നൂറുകണക്കിന് വാഹനങ്ങൾ വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത് നശിക്കുന്നു. സ്റ്റേഷൻ പരിസരം മുഴുവൻ വാഹനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. മിനിലോറികൾ, കാറുകൾ, ഓട്ടോറിക്ഷകൾ , ഇരുചക്ര വാഹനങ്ങൾ എന്നിവയാണ് ഇവിടെ കൂടിക്കിടക്കുന്നത് ഇരുചക്ര വാഹനങ്ങൾ മാത്രം നൂറിലേറെയുണ്ട്. വർഷങ്ങളായി ഇവിടെ കിടക്കുന്ന വാഹങ്ങൾ കാണാൻ കഴിയാത്തവിധം കാടും വള്ളിയും പടർന്ന് കാണാൻ കഴിയാത്ത സ്ഥിതിയിലെത്തി. പതിറ്റാണ്ട് മുമ്പ് പിടിച്ചെടുത്ത വാഹനങ്ങൾ ഉൾപ്പെടെ ഇപ്പോഴും സ്റ്റേഷൻ പരിസരത്തു ണ്ട്. ഇവയിൽ പലതും തുരുമ്പെടുത്ത് നശിച്ചു. വിവിധ കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങളിൽ ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾ വരെയുണ്ട്. ഇവയെല്ലാം നശിച്ചവയിൽപ്പെടും. വാഹനങ്ങളും കാടും നിറഞ്ഞതോടെ സ്റ്റേഷൻ പരിസരം ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി. ജീവനക്കാരുടെ താമസസ്ഥലവും ഇതിന് സമീപമാണ്. പിടികൂടുന്ന തൊണ്ടി വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതല്ലാതെ കുറയുന്നില്ല. വാഹനങ്ങൾ ഉപയോഗശ്യൂന്യമായി കിടന്ന് നശിക്കുന്നത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും നടപ്പാകാതെപോകുകയാണ്. സ്റ്റേഷൻ പരിസരത്ത് കൂടികിടക്കുന്ന ഇരുചക്ര വാഹനങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
