Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ഓപറേറ്റിങ്​ സെൻറര്‍ കേന്ദ്രീകരിച്ച് അനാശാസ്യം

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ഓപറേറ്റിങ്​ സൻെറര്‍ കേന്ദ്രീകരിച്ച് അനാശാസ്യം കോന്നി: കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ്​ സൻെറര്‍ കേന്ദ്രീകരിച്ച് അനാശ്യാസ്യം വര്‍ധിക്കുന്നു. സ്കൂള്‍, കോളജ് വിദ്യാർഥികളാണ്​ ഇരകൾ. നാട്ടുകാര്‍ ഉള്‍പ്പെടെ പലരും നിരവധി തവണ പരാതി നല്‍കിയിട്ടും പൊലീസ് ഈ മേഖലയില്‍ കാര്യമായ പട്രോളിങ്​ നടത്തുന്നില്ല. പുറമെനിന്നെത്തുന്ന യുവാക്കള്‍ സ്കൂള്‍ കുട്ടികളെയും മറ്റും പ്രേമംനടിച്ച് കെ.എസ്.ആർ.ടി.സി ഓപറേറ്റിങ്​ സ്​റ്റേഷ​ൻെറ ഇടനാഴികളില്‍ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയാണ്​. സ്കൂളും കോളജുകളും തുറന്നതോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നത് പൊതു ജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്​ടിക്കുകയാണ്​. ഇത് ചോദ്യം ചെയ്യുന്ന ആളുകളെ മര്‍ദിക്കുവാന്‍പോലും ഇത്തരം സംഘങ്ങള്‍ മുതിരുന്നുണ്ട്. ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാൻ പൊലീസി​ൻെറ അടിയന്തര ഇടപെടൽ ഉണ്ടാകണ​മെന്നാണ്​ നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story