Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:32 AM IST Updated On
date_range 23 Nov 2021 5:32 AM ISTഅടൂരിൽ ചക്ക മഹോത്സവം ഇന്നുമുതൽ
text_fieldsbookmark_border
അടൂർ: 'ഒരു വീട്ടിൽ ഒരു പ്ലാവ്' എന്ന ലക്ഷ്യത്തോടെ ജാക്ക് ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷൻെറ നേതൃത്വത്തിൽ അടൂരിൽ ചൊവ്വാഴ്ച ചക്ക മഹോത്സവം തുടങ്ങും. അടൂർ എസ്.എൻ.ഡി.പി ഹാളിലാണ് പ്രദർശനവും വിപണനവും ഒരുക്കിയിരിക്കുന്നത്. രാവിലെ 10.30ന് അടൂർ നഗരസഭ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്യും. ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന ആയുർ ജാക്ക്, വിയറ്റ്നാം ഏർളി തുടങ്ങിയ ഓൾ സീസൺ പ്ലാവിൻതൈകൾ ചക്ക മഹോത്സവത്തിൽ ഉണ്ടാകും. വിവിധ കുടുംബശ്രീ പുരുഷ സ്വയംസഹായ സംഘങ്ങളുടെ സഹകരണത്തോടെ ചക്ക, കൂൺ, തേൻ, നെല്ലിക്ക എന്നിവയിൽ നിന്നുമുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ വലിയ ശേഖരവും ഇവിടെ ഉണ്ടാകും. കൂടാതെ, ആറുമാസം കൊണ്ട് കായ്ക്കുന്ന തായ്ലൻഡ് ഓൾ സീസൺ മാവിൻതൈകൾ, ബനാറസ്, അൽഫോൻസ, നീലൻ തുടങ്ങിയ മാവിൻതൈകളും ഗംഗാബോണ്ടം, മലേഷ്യൻ കുള്ളൻ തുടങ്ങിയ തെങ്ങിൻതൈകളും ലഭിക്കും. നിരവധി പൂച്ചെടി വിത്തിനങ്ങളും ജൈവവളങ്ങളും ചെടിച്ചട്ടികളും ചക്ക മഹോത്സവത്തിൽ ലഭ്യമാണ്. തത്സമയം തയാറാക്കുന്ന ചൂട് ചക്കപ്പായസം, ചക്ക ഉണ്ണിയപ്പം എന്നിവ ചക്ക മഹോത്സവത്തിൻെറ പ്രത്യേകതയാണ്. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാണ് പ്രവേശനം. പ്രവേശനം സൗജന്യമാണെന്ന് ജെ.പി.എഫ് പ്രസിഡൻറ് അടൂർ വിജയകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story