Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:32 AM IST Updated On
date_range 23 Nov 2021 5:32 AM ISTഹലാൽ പഠന ക്ലാസും യൂനിറ്റ് രൂപവത്കരണവും നടത്തി
text_fieldsbookmark_border
പന്തളം: 'ഹലാൽ അറവിലും ആഹാരത്തിലും' വിഷയത്തിൽ ജംഇയ്യത് ഉലമായെ ഹിന്ദിൻെറ ആഭിമുഖ്യത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. പത്തനംതിട്ട ജാമിഅ കശ്ശാഫുൽ ഉലൂം പ്രഫസറും ജംഇയ്യത് ഉലമ ജില്ല പ്രസിഡൻറുമായ മൗലാനാ ജമാൽ കൗസരി ക്ലാസ് നേതൃത്വം നൽകി. ജംഇയ്യത് ഉലമ ജില്ല സെക്രട്ടറി ഹാഫിസ് ഹാഷിം ഹസനി ഉദ്ഘാടനം ചെയ്തു. ക്ലാസിന് ശേഷം ചോദ്യോത്തര വേളയും നടന്നു. കൂട്ടിക്കൽ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭവന നിർമാണത്തിലേക്കുള്ള സംഭാവന നസീർ ജില്ല കമ്മിറ്റിക്ക് കൈമാറി. ജംഇയ്യത് ജില്ല ട്രഷറർ പ്ലാന്തോട്ടത്തിൽ ശുഐബ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story