Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവല്ലയിലും അഞ്ചപ്പം...

തിരുവല്ലയിലും അഞ്ചപ്പം യൂനിറ്റ്​

text_fields
bookmark_border
ptl th 1 പത്തനംതിട്ട: അഞ്ചപ്പം തിരുവല്ല യൂനിറ്റി​ൻെറ പ്രവർത്തനം 24ന് ​ആരംഭിക്കു​െമന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരുവല്ല കുരിശുകവലക്ക്​ സമീപമാണ്​ പ്രവർത്തനം. വൈകീട്ട്​ നാലിന്​ ഡോ. തിയഡോഷ്യസ്​ മാർത്തോമ മെ​ത്രാ​േപ്പാലീത്ത ഉദ്​ഘാടനം നിർവഹിക്കും. ആർച്ച്​ ബിഷപ് ഡോ. തോമസ്​ മാർ കൂറിലോസ്, ​ സ്വാമി നിർവിണാനന്ദ മഹാരാജ്,​ ഇമാം കെ.ജെ സലീം, ഫാ. ബോബി ജോസ്​ കട്ടികാട്​, മാത്യു ടി.തോമസ്​ എം.എൽ.എ, നഗരസഭ ചെയർപേഴ്​സൻ ബിന്ദു ജയകുമാർ, അഡ്വ. പ്രദീപ് ​മാമ്മൻറ്, സംവിധായകൻ ബ്ലെസി എന്നിവർ സംസാരിക്കും. കോഴഞ്ചേരി ,റാന്നി, ചങ്ങനാ​േ​ശ്ശരി, നെയ്യാറ്റിൻകര, കുറവിലങ്ങാട്​ എന്നിവിടങ്ങളിലാണ്​ ഇപ്പോൾ അഞ്ചപ്പം യൂനിറ്റുകൾ പ്രവർത്തിക്കുന്നത്​. അഞ്ചപ്പം ഭക്ഷണശാലയിൽനിന്ന്​ ഭക്ഷണം കഴിക്കുന്നവർ തങ്ങളുടെ കഴിവിനനുസരിച്ച്​ ഒരു തുക അഞ്ചപ്പം പെട്ടിയിൽ നിക്ഷേപിക്കുന്നു. ഈ തുകകൊണ്ടാണ്​ ഭക്ഷണം ഒരുക്കുന്നത്.​ ബില്ലോ കാഷ്​കൗണ്ടറോ ഇല്ല. അന്നവും അക്ഷരവും ആദര​േവാടെ എന്നതാണ്​ അഞ്ചപ്പം പ്രവർത്തനങ്ങളു​െട ആപ്​തവാക്യമെന്ന്​ ഭാരവാഹികൾ പറഞ്ഞു. സൗജന്യമായും ഇവിടെ ഭക്ഷണം നൽകും. വെജിറ്റേറിയൻ ഭക്ഷണമാണ്​ നൽകുന്നത്.​ ​െവെകുന്നേരങ്ങളിൽ ഇ​േതയിടം വായനശാലയായും അറിവ്​ അന്വേഷണങ്ങളുടെ ഇടമായും പ്രവർത്തിക്കും. സാംസാകാരിക ഇടപെടലുകളും നടത്തും. വാർത്തസമ്മേളനത്തിൽ യൂനിറ്റ്​ പ്രസിഡൻറ്​ ​െബഞ്ചമിൻ അലക്​സ്​ ജേക്കബ്​, ട്രഷറർ മാത്യു സാം, സൂസൻകുറിയാക്കോസ്​ എന്നിവർ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story