Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:32 AM IST Updated On
date_range 23 Nov 2021 5:32 AM ISTടാങ്കറും കാറും കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്
text_fieldsbookmark_border
പന്തളം: എം.സി റോഡിൽ ഡീസൽ ടാങ്കറും ഓൾട്ടോകാറും കൂട്ടിയിടിച്ച മൂന്നുപേർക്ക് പരിക്കേറ്റു. പന്തളം എൻ.എസ്.എസ് ഗോൾസ് ഹൈസ്കൂളിന് മുൻവശത്ത് തിങ്കളാഴ്ച പുലർച്ച 3.45നായിരുന്നു അപകടം. കാറിൽ സഞ്ചരിച്ച കുടുംബമാണ് അപകടത്തിൽപെട്ടത്. അടൂർ മണക്കാല. ചെറുവത്തൂർ വീട്, ഷാജൻ(50), ഭാര്യ ബീന(44) മക്കളായ എഡ്വിൻ(19), ഗിഫ്റ്റി (16) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്തുനിന്ന് അടൂരിന് വന്ന കാറും , പുനലൂർനിന്ന് കൊച്ചിക്ക് പോയ ടാങ്കറുമാണ് കൂട്ടിയിടിച്ചത്. അടൂർ സീനിയർ ഫയർ ഓഫിസർ ഷാനവാസിൻെറ നേതൃത്വത്തിലെ ആറംഗ ഫയർ ഫോഴ്സ് സംഘവും പന്തളം പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഫോട്ടോ: തിങ്കളാഴ്ച പുലർച്ച എം.സി റോഡിൽ അപകടത്തിൽപ്പെട്ട കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
