Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:32 AM IST Updated On
date_range 23 Nov 2021 5:32 AM ISTകെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ടേക്ക് എ ബ്രേക്ക് പണി തുടങ്ങി
text_fieldsbookmark_border
കെ.എസ്.ആർ.ടി.സി അടൂർ ബസ്സ്റ്റാൻഡിൽ ടേക്ക് എ ബ്രേക്ക് പണി തുടങ്ങി അടൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നഗരസഭ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം നിർമിക്കുന്ന ആധുനിക ടോയ്ലറ്റ് ബ്ലോക്കിൻെറ തടസ്സങ്ങൾ നീങ്ങി പണി ആരംഭിച്ചു. സ്ഥലം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് നേരേത്ത സർക്കാറുമായി ഉണ്ടാക്കിയ ധാരണയിൽനിന്ന് കെ.എസ്.ആർ.ടി.സി മാറിയതാണ് പണി തുടങ്ങാൻ താമസിച്ചത്. നഗരസഭ ചെയർമാൻ ഡി. സജി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും മുഖ്യമന്ത്രിയുടെ ഓഫിസ് കെ.എസ്.ആർ.ടി.സി എം.ഡി ബിജുപ്രഭാകർ, നഗരസഭ ചെയർമാൻ എന്നിവരുമായി ചർച്ച നടത്തിയതിൻെറ അടിസ്ഥാനത്തിൽ പഴയ ധാരണപ്രകാരം നിർമാണം നടത്താൻ തീരുമാനിച്ചു. 50 ലക്ഷം രൂപയാണ് ഇതിൻെറ നിർമാണത്തിന് ചെലവഴിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി അഞ്ചുവീതം ടോയ്ലറ്റ്, ഓരോ ഡ്രസിങ്റൂം, വെയ്റ്റിങ് ഏരിയ, കഫ്തീരിയ തുടങ്ങിയവ ഇതിലുൾപ്പെടും. PTL ADR KSRTC കെ.എസ്.ആർ.ടി.സി അടൂർ ബസ് സ്റ്റാൻഡിൽ ടേക്ക് എ ബ്രേക്ക് നിർമാണത്തിന് പഴയ ശൗചാലയം പൊളിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
