Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാർഷികോൽപന്നങ്ങളെ...

കാർഷികോൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾക്ക്​ പിന്തുണ -മന്ത്രി കെ.എൻ. ബാലഗോപാൽ

text_fields
bookmark_border
കൊടുമൺ: കാർഷികോൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാൻ സർക്കാർ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സി.പി.എം ഏരിയ സമ്മേളന ഭാഗമായി ഇന്ത്യൻ കാർഷികമേഖല നേരിടുന്ന പ്രതിസന്ധികളും സാധ്യതകളും എന്ന വിഷയത്തെക്കുറിച്ച് കൊടുമണ്ണിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷികമേഖലയിൽ യന്ത്രവത്​കരണം നടപ്പാക്കുന്നതുവഴി സാങ്കേതിക വിദഗ്ധർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ കഴിയും. ഒപ്പം പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ അനുഭവസമ്പത്ത് നാട്ടിൽ പ്രയോജനപ്പെടുത്താനും കഴിയും. യോഗത്തിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം അഡ്വ.സി. പ്രകാശ് അധ്യക്ഷനായി. കർഷകസംഘം സെക്രട്ടറി അഡ്വ. ആർ.ബി. രാജീവ്കുമാർ, പ്രസിഡൻറ്​ എസ്. രഘു, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, കെ.കെ. ശ്രീധരൻ, എ.എൻ. സലീം, ആർ. തുളസീധരൻപിള്ള, ബീന പ്രഭ, സതികുമാരി, കെ.കെ. അശോക് കുമാർ, വി.എം. ഉണ്ണിത്താൻ, സിജി മോഹനൻ, വി.എസ്. ആശ, പി. രാജഗോപാൽ എന്നിവർ സംസാരിച്ചു. രാജി​െവച്ച് സി.പി.എമ്മിൽ ചേർന്ന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ സുധീറിന് സ്വീകരണം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story