Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:34 AM IST Updated On
date_range 22 Nov 2021 5:34 AM ISTഇ-ശ്രം: അസംഘടിത തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയിലെ 16നും 59 വയസ്സിനും മധ്യേ പ്രായമുള്ള അസംഘടിത തൊഴിലാളികള്‍ ഡിസംബര്‍ 31ന് മുമ്പ് ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അവസാന സമയത്തെ സെര്‍വര്‍ തിരക്ക്മൂലം രജിസ്റ്റര്‍ ചെയ്യുന്നതില്‍ തടസ്സം ഒഴിവാക്കുന്നതിന് കഴിയാവുന്നതും നേരത്തേ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547655259 ജില്ല ലേബര്‍ ഓഫിസറുടെ ഫോണിലോ, 14434 എന്ന ഹെല്‍പ് ഡെസ്‌ക് നമ്പറിലോ അറിയാം. പാരാ ലീഗല്‍ വളൻറിയര്‍മാരെ തെരഞ്ഞെടുക്കുന്നു പത്തനംതിട്ട: ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെയും കോഴഞ്ചേരി താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റിയുടെയും ഒരുവര്‍ഷത്തെ നിയമസേവന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് പാരാ ലീഗല്‍ വളൻറിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന് സന്നദ്ധ സേവനത്തില്‍ തല്‍പരരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, വിവിധ സര്‍വിസില്‍നിന്ന് വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള അപേക്ഷ 2021 ഡിസംബര്‍ ആറിനകം ചെയര്‍മാന്‍, ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി, മിനി സിവില്‍ സ്റ്റേഷന്, പത്തനംതിട്ട എന്ന മേല്‍വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0468 2220141. നാഷനല്‍ ലോക് അദാലത് 11ന് പത്തനംതിട്ട: ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട കോടതി കോംപ്ലക്‌സിലുള്ള കോടതികളിലും അടൂര്‍, റാന്നി, തിരുവല്ല എന്നീ താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റികള്‍ അതത് താലൂക്കിലുള്ള കോടതികളിലും ഡിസംബര്‍ 11ന് നാഷനല്‍ ലോക് അദാലത് നടക്കും. ഒത്തുതീര്‍പ്പാകുന്ന ക്രിമിനല്‍ കേസുകള്‍, സെക്ഷന്‍ 138 എന്‍.ഐ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, കുടുംബകോടതി കേസുകള്‍, തൊഴില്‍ ഇലക്ട്രിസിറ്റി, വെള്ളക്കരം, റവന്യൂ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. പണ സംബന്ധമായ കേസുകള്‍ ചര്‍ച്ചയിലൂടെ ഇളവുകള്‍ നല്‍കിയാണ് തീര്‍പ്പാക്കുന്നത്. ഇ-ബാങ്ക്, രജിസ്‌ട്രേഷന്‍, പഞ്ചായത്ത്, കെ.എസ്.എഫ്.ഇ, കോഓപറേറ്റിവ് ബാങ്ക്, മോട്ടോര്‍ വെഹിക്കിള്‍, ടാക്‌സേഷന്‍ എന്നിവ സംബന്ധമായ പരാതികള്‍ അദാലത്തില്‍ പരിഗണിക്കാനായി പത്തനംതിട്ട ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയുമായോ കോഴഞ്ചേരി, അടൂര്‍, തിരുവല്ല, റാന്നി എന്നീ താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റികളുമായോ ബന്ധപ്പെടുക. ഫോണ്‍: 0468 2220141 മെയില്‍ dlsapta@gmail.com.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story